Kerala

ജനിച്ചതും വളർന്നതും ലക്ഷപ്രഭുവായി – ജീവിതത്തിൽ സംഭവിച്ച ഒരു തെറ്റ് പാപ്പരാക്കി –

കോടീശ്വരനായി ജനിച്ച് പിന്നീട് പാപ്പരായി മാറിയ ഒരുപാട് ആളുകളുടെ കഥകൾ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും ബിസിനസ് ചെയ്തു പരാജയപ്പെടുകയും അങ്ങനെ എല്ലാം നഷ്ടപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്ത ഒരുപാട് ആളുകളുണ്ട്. പലപ്പോഴും ആ തകർച്ച ഉണ്ടാക്കുന്ന സമ്മർദ്ദം പല ആളുകൾക്കും താങ്ങാൻ കഴിയില്ല. എന്നാൽ അങ്ങനെയുള്ള അവസ്ഥയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നോട്ടു പോയ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

2010-ലെ ഒരു പുതുവർഷദിനത്തിൽ ആയിരുന്നു അച്ഛനും അമ്മയും പെങ്ങളും ഉണ്ടായിരുന്ന വിഷ്ണുവിന്റെ കുടുംബം തകർന്നത്. എല്ലാവരും ഉണ്ടായിരുന്ന വിഷ്ണു പിന്നീട് ഏകനായി. ഇപ്പോൾ ജീവിതം കരയ്ക്കടുപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ. സൈക്കിളിൽ കാപ്പി വിൽപ്പന നടത്തുകയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ വിഷ്ണു. സമ്പത്തെല്ലാം ഇല്ലാതായതോടെ വിഷമം സഹിക്കാനാവാതെ വിഷ്ണുവിന്റെ അമ്മ ജീവൻ ഒടുക്കിയത്.

ഏക സഹോദരി കുടുംബത്തോട് പിണങ്ങി ഇറങ്ങിപ്പോയി. ഇതൊന്നും സഹിക്കാൻ ആവാതെ വിഷ്ണുവിന്റെ അച്ഛൻ നാടുവിട്ടു. ഇതോടെ ഏകനായ വിഷ്ണു വിഷമങ്ങൾ എല്ലാം ഉള്ളിലൊതുക്കി വിധിയോട് പോരാടാൻ തീരുമാനിച്ചു. ആകെ തകർന്നു നിൽക്കുന്ന വിഷ്ണുവിനോട് എന്തു സഹായമാണ് വേണ്ടത് എന്ന് ഒരാൾ ചോദിച്ചപ്പോൾ ഒരു പഴയ സൈക്കിളും ചെറിയ കെറ്റിലും എന്നായിരുന്നു മറുപടി. 12 വർഷം മുൻപ് കിട്ടിയ ആ സൈക്കിളിൽ ആണ് ഇന്നും തൃശ്ശൂരിലെ നഗരത്തിൽ വിഷ്ണു രാത്രിയിൽ ചുക്ക് കാപ്പിയും മുട്ട പുഴുങ്ങിയതും വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.

വ്യോമസേനയിൽ നിന്ന് വിരമിച്ച സത്യശീലൻ തൃശൂരിലെ പ്രമുഖ ചിട്ടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് ഉൾപ്പെടെ പ്രമുഖ പദവികളിൽ ഇരുന്ന അദ്ദേഹം ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞ് എറണാകുളം കലൂരിൽ ഐടി കമ്പനി ആരംഭിച്ചതോടെ ആയിരുന്നു തകർച്ചയുടെ ആരംഭം. ആ കാലത്ത് തമിഴ്നാട്ടിലെ ഗോപിചെട്ടിപാളയത്തിൽ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് പഠിക്കുകയായിരുന്നു വിഷ്ണു.

പഠനത്തിനിടയിൽ കുടുംബം തകരുന്നത് ഒന്നും വിഷ്ണു അറിഞ്ഞില്ല. ഇതിനിടെ ആയിരുന്നു അമ്മയുടെ ജീവൻ ഒടുക്കിയത് , പെങ്ങൾ ഇറങ്ങി പോകുന്നതും. പിന്നീട് 2005ൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കി മൂന്നു വർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു വീട്ടിലെത്തിയ വിഷ്ണുവിനെ കാത്തിരുന്നത് കൂറ്റൻ വീടും പറമ്പും ജപ്തിയിൽ ആയതാണ്. അച്ഛനും നാടുവിട്ടതോടെ വിഷ്ണു ഏകനായി. അച്ഛൻ പറഞ്ഞത് ഇന്നും വിഷ്ണുവിന്റെ കാതിലുണ്ട്.

നന്നായി വളർത്തി, ജോലി കിട്ടാനുള്ള പഠിത്തം നൽകി. നല്ല വ്യക്തിയായി ജീവിക്കുക, അച്ഛനും മ രി ച്ചു എന്ന് കരുതുക എന്നായിരുന്നു വിഷ്ണുവിനോട് അച്ഛൻ പറഞ്ഞത്. നാടുവിട്ട ശേഷം വിഷ്ണു സൈക്കിളിൽ കാപ്പി വിറ്റും തെരുവിൽ കിടന്നുറങ്ങിയും ജീവിച്ചു. പകലെല്ലാം ഹോട്ടലുകളിൽ പണി ചെയ്തും വരുമാനം കണ്ടെത്തി. 2013ൽ വീണ്ടും കോയമ്പത്തൂരിൽ എത്തിയ വിഷ്ണു ബഹുരാഷ്ട്ര കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ രണ്ടു വർഷം ജോലി ചെയ്തു.

അതിനിടെ നാട്ടിലേക്ക് ഒരു രാ ഷ്ട്രീ യ പാ ർ ട്ടി വിളിച്ചു വീണ്ടും വരികയായിരുന്നു. പാ ർ ട്ടി സഹായിച്ചില്ലെന്ന് മാത്രമല്ല കയ്യിൽ ഉണ്ടായിരുന്ന പണം എല്ലാം പോയി. അങ്ങനെ വീണ്ടും സൈക്കിളിൽ കാപ്പി വില്പന തുടങ്ങി. ഇപ്പോൾ ചെമ്പുകാവ് വാടക ഫ്ലാറ്റിലാണ് വിഷ്ണു താമസിക്കുന്നത്. അവിടെ നിന്ന് ഉണ്ടാക്കിയെടുക്കുന്ന കാപ്പിയും പുഴുങ്ങിയ മുട്ടയും ആയി വൈകീട്ട് 7 മുതൽ തൃശൂർ നഗരം ഒട്ടും സൈക്കിളിൽ വില്പന നടത്തും. വെളുപ്പിന് നാലിനു തിരിച്ചെത്തി ഉറങ്ങും. ഇതു കൂടാതെ ഡിസൈനിങ് ചെയ്യുന്നുണ്ട്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള വിഷ്ണു ഇപ്പോൾ ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ജോലി കിട്ടി സമ്പാദിക്കാവുന്നതിനേക്കാളേറെ വിഷ്ണു ഇപ്പോൾ സമ്പാദിക്കുന്നുണ്ട്. കൂടാതെ മനസ്സമാധാനവും സ്വാതന്ത്ര്യവും ഉണ്ട്. ഒഴിവു സമയത്ത് വരയ്ക്കുന്ന പെയിന്റിംഗുകൾക്ക് വലിയ വിലയാണ് ആളുകൾ പറയുന്നത്. ഹ്രസ്വ ചിത്രങ്ങളടക്കം 15 സിനിമകളും, സംവിധായകനും സഹായിയും കലാസംവിധായകനായി വിഷ്ണു തിളങ്ങിയിട്ടുണ്ട്. ചില സിനിമകളിൽ അഭിനയിക്കുകയും ഇപ്പോൾ ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് വിഷ്ണു എന്ന ഈ മിടുക്കൻ.

The Latest

To Top