മലയാളികൾക്ക് വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് പ്രിയങ്കരനായി മാറിയ താരമാണ് സിദ്ദിഖ്. ഇപ്പോളിതാസിദ്ദിഖ് അഭിനയിച്ച വൻ ഹിറ്റായി മാറിയ ഒരു സിനിമയെ കുറിച്ചാണ്താരം വ്യക്തമാക്കുന്നത്.അതെ പോലെ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയ ഒരു സംഭാഷണത്തെ കുറിച്ചും താരം പറയുന്നുണ്ട്. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോളായിരുന്നു ഈ കാര്യത്തെ കുറിച്ച് എടുത്ത് പറഞ്ഞത്. പ്രേക്ഷക ശ്രദ്ധ നേടിയ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞു ഹിറ്റാക്കിയ ഒരു സംഭാഷണമാണ് ആനഹരി.

Siddique2
അതെ പോലെ ഈ ചിത്രത്തിൽ ‘ആനഹരി, ആനഹരി’ എന്ന് കേട്ടിട്ടില്ലേ എന്ന് അതിലെ ഒരു കഥാപാത്രം ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നുണ്ട്. ‘ആനഹരി’ എന്ന് കേട്ടിട്ടില്ല ‘ഹരിയാന’ എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ ഡയലോഗ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തു എന്നാൽ ആ ഡയലോഗ് എനിക്ക് കിട്ടുന്നത് ജയറാം പറഞ്ഞ ഒരു അനുഭവ കഥയില്‍ നിന്നാണ്.വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയറാം ഒരു ഹരിയേട്ടന്റെ കാര്യം പറഞ്ഞു. എനിക്ക് ആളെ അറിയാത്തത് കൊണ്ട് പുള്ളിയെ അറിയപ്പെടുന്നത് എങ്ങനെയാണോ അത് പോലെ ജയറാം എന്നോട് പറഞ്ഞു.

Siddique.new
ആ സമയത്ത് അപ്പോൾ ‘ആനഹരിയെ അറിയില്ലേ’? എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഹരിയാന’ അറിയാം. അത് കേട്ടപ്പോൾ തന്നെ സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു. പക്ഷെ എന്നാല്‍ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ആസിഫ് അലി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ഡയലോഗ് താന്‍ പറഞ്ഞതെന്നും സിദ്ദിഖ് പറയുന്നു. സിദ്ദിഖ് ഇക്കയെ കൊണ്ട് തന്നെ ഈ തമാശ നമ്മുടെ സിനിമയില്‍ പറയിപ്പിക്കാം എന്ന് ആസിഫ് പറഞ്ഞു അതോടെ ‘വിജയ് സൂപ്പറും പൗര്‍ണമി’ എന്ന സിനിമയില്‍ അതേ ഡയലോഗ് കടമെടുത്തു’ എന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.
