സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. വളരെ കുറച്ചു സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ നല്ല രീതിയിൽ സ്വാധീനം നേടുവാൻ താരത്തിന് കഴിഞ്ഞു. ഇപ്പോളിതാ അഹാന പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുന്നത് എന്തെന്നാൽ താരത്തിന്റെ ഇളയ അനുജത്തി ഹന്‍സികയുടെ ജനനത്തിനെ കുറിച്ചുള്ള ഓര്‍മ്മകളാണ്. താരത്തിന് ഒൻമ്പത് വയസ്സുള്ളപ്പോഴാണ് അമ്മ വീണ്ടും ഗര്‍ഭിണിയായതെന്നും, അന്ന് താന്‍ കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് പേടിച്ചിരുന്നുവെന്ന് അഹാന പറയുന്നു.
View this post on Instagram
ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ കൊച്ച് സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാല്‍ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാം, അവളുടെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാം. എനിക്ക് ഒൻമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാര്‍ കളിയാക്കുമോ എന്നോര്‍ത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കില്‍ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാന്‍ സ്നേഹിക്കുന്നു കുഞ്ഞേ.
View this post on Instagram
2011ൽ എടുത്ത മനോഹര ചിത്രമാണിത്. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹന്‍സുവിന്റെ പിറന്നാളല്ല, നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്പോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കില്‍ കൂടി അവരെ കുറിച്ച് ഇടയ്ക്ക് നീണ്ട പോസ്റ്റുകള്‍ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളില്‍ നിങ്ങളുടെ ഹൃദയത്തില്‍ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കില്‍ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’.- അഹാന കുറിക്കുന്നു.
