വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനം കവർന്ന നടിയാണ് റിയാസ് ഖാൻ. മിക്ക സിനിമകളിൽ സ്‌ക്രീനിൽ കട്ട മസിലായിട്ടാണ് റിയാസ് എത്തുന്നത്.
അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഉള്ളത്. അഭിനയ ജീവിതത്തിൽ വില്ലനാണെങ്കിലും ജീവിതത്തിൽ പച്ചയായ മനുഷ്യനാണ് റിയാസ് ഖാൻ. മലയാളം തമിഴ് എന്നീ ഇൻഡസ്ട്രികളിൽ തന്റെതായ അഭിനയ പ്രകടനം കാഴ്ചവെച്ച അഭിനേതാവ് കൂടിയാണ് റിയാസ് ഖാൻ. സിനിമ സീരിയൽ രംഗത്തിലെ മിക്ക താരങ്ങളുടെ പ്രണയവും വിവാഹ ജീവിതവും വലിയ പരാജയമായിരുന്നു.
ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിലും മറ്റ് പലയിടങ്ങളിലും റിയാസ് ഖാന്റെ കുടുബ ജീവിതത്തെയും കുറിച്ചും തന്റെ ദാമ്പത്യ ജീവിതത്തെയും ഒരു സ്വകാര്യ മാധ്യമത്തിലൂടെ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്.
ആരാധകരും പ്രേഷകരും ഏറ്റെടുക്കുന്നത് റിയാസ് ഖാന്റെ തുറന്നു പറച്ചിലാണ്. “ഞാൻ ഉമയെ അമിതനായി നിയന്ത്രിക്കാറില്ല. അതുപോലെ ഉമ എന്നെയും നിയന്ത്രിക്കാൻ വരാറില്ല. ഞങ്ങൾ രണ്ടുപേർക്കും പരസ്പരം നല്ല ബഹുമാനമാണ്. കൂടാതെ ഞങ്ങളുടെ ഇടയിലുള്ള പ്രണയം ഇതുവരെ താഴോട്ട് പോയിട്ടില്ല.
പ്രണയിച്ചു തുടങ്ങുമ്പോൾ എങ്ങനെയാണോ അതുപോലെയാണ് ഇപ്പോളും ഞങ്ങൾ തമ്മിൽ. ഇനി മുമ്പോട്ടുള്ള ജീവിതവും ഇങ്ങനെ തന്നെയാണ്. തിരിച്ചു പ്രതീക്ഷിച്ചു കൊണ്ടുള്ള പ്രണയമാവരുത്. മാതാപിതാകൾക്ക് തന്റെ മക്കളോടുള്ള പ്രണയം അൺകണ്ടിഷണലാണ്.
അത് തന്നെയായിരിക്കണം പ്രണയത്തിലും വേണ്ടത്. ഞാൻ നിനക്ക് അത് ചെയ്തു. നീ എനിക്ക് അത് ചെയ്തില്ലല്ലോ എന്ന് തരത്തിലുള്ള ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവരുത്. പരസ്പരം വിട്ടു കൊടുത്തും സ്നേഹിച്ചുമാണ് ഞങ്ങൾ ജീവിക്കുന്നത്. സ്വന്തം ഭാര്യയുടെ അടുത്ത് നിന്ന് വഴക്ക് കേട്ടാൽ വിഷയമുണ്ടാവില്ല. അതുപോലെ അങ്ങോട്ട് മാപ്പ് ചോദിക്കുന്നതിലും തെറ്റില്ല. പരസ്പരം മനസ്സിലാക്കുന്നതിലാണ് കാര്യം.
നമ്മളുടെ കുട്ടികൾ അച്ചനെ പോലെ അല്ലെങ്കിൽ അമ്മയെ പോലെ നല്ലൊരു പാർട്ണർ ആവണമെന്നില്ല ആഗ്രഹിക്കുന്നവരായിരിക്കണം. അതാണ് എന്റെയും ഉമയുടെ ഏറ്റവും വലിയ ആഗ്രഹം. എന്റെ അനിയത്തിയുടെ കൂട്ടുകാരിയാണ് ഉമ. ഞാൻ അങ്ങനെയാണ് ഉമയെ ആദ്യമായി പരിചയപ്പെടുന്നത്. പണ്ട് മുതൽക്കേ അവർ ഒന്നിച്ചു പഠിച്ചവരാണ്. പ്രണയമെന്നത് ജീവിതത്തിലെ പ്രധാന ഘട്ടമാണ്.
വിവാഹം എന്നത് മറ്റൊരു ഘട്ടവും. അതിനുശേഷം ദാമ്പത്യ ജീവിതം വളരെ മനോഹരമായി നടത്തി കൊണ്ടുപോവുക എന്നത് ഇതിൽവെച്ച് ഏറ്റവും പ്രാധാനമായ ഘട്ടം.രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ താമസിച്ചവർ കല്യാണത്തിന് ശേഷം ഒന്നിച്ചു ജീവിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ രണ്ടുപേരുടെ ഇടയിലും ഒരു സ്പേസ് ഉണ്ടായിരിക്കണം. അങ്ങനെ ഒരു ദിവസം ഞാനും ഉമയും ഒരേ സിനിമയുടെ ഓഡിഷനിൽ കണ്ടുമുട്ടി.
പിന്നീട് ഒരുപാട് സംസാരിക്കാൻ തുടങ്ങി. അങ്ങനെ ആ സിനിമ നടക്കാതെ വരുകയും ഞങ്ങളുടെ പ്രണയം നടക്കുകയും ചെയ്തു”.
