General News

കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ പേര് ചേർത്താൽ ഉണ്ടാവുന്ന അനുഭവം പങ്കു വെക്കുന്ന കുറിപ്പ് വൈറൽ ആവുന്നു

വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ പലപ്പോഴും പേരിനു ശേഷമുള്ള അച്ഛന്റെ പേരും ഇനീഷ്യലും മാറ്റി ഭർത്താവിന്റെ പേര് വെക്കുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്.

പാസ്പോർട്ട് പോലുള്ള ആധികാരിക രേഖകളിൽ സ്വന്തം പേരിനോടൊപ്പം ഉള്ള അച്ഛന്റെ പേരോ ഇനീഷ്യലോ മാറ്റി ഭർത്താവിന്റെ പേര് ചേർക്കുന്നത് പെൺകുട്ടികൾ ഒഴിവാക്കണം. എസ്എസ്എൽസി ബുക്കിലെ പേര് ആണ് ഒരു വ്യക്തിയുടെ യഥാർത്ഥ പേര്.

ഇത്തരം ആധികാരിക രേഖകളിൽ ആ പേര് ആണ് കൊടുക്കേണ്ടത്. ഉദാഹരണമായി സാറാ ക്ലീറ്റസ് എന്ന പെൺകുട്ടിയുടെ എസ്എസ്എൽസി ബുക്കിൽ പേര് സാറാ ക്ലീറ്റസ് എന്നായിരിക്കും. എന്നാൽ മനു ജോസഫിനെ വിവാഹം കഴിച്ചതോടെ പാസ്പോർട്ട് രേഖകളിലേക്ക് ഒരിക്കലും സാറ മനു എന്ന് എഴുതി കൊടുക്കരുത്. കാരണം അതൊരിക്കലും സാറയുടെ നിയമപരമായ പേരല്ല. അത് ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പേരിൽ സ്വന്തമായി ഉണ്ടാക്കിയെടുത്ത പേരാണ് എന്ന് തിരിച്ചറിയുക.

മനു ജോസഫ് ഒരിക്കലും വിവാഹം കഴിച്ചത് സാറാ മനുവിനെ അല്ല, സാറാ ക്ലീറ്റസിനെ ആണ്. പേര് എന്നത് ഒരാളുടെ ഐഡന്റിറ്റി ആണ്. ഐഡന്റിറ്റി ഒരിക്കലും വിവാഹം കഴിഞ്ഞെന്ന് കരുതി മാറില്ല. സാറ ക്‌ളീറ്റസ് വൈഫ് ഓഫ് മനു ജോസഫ് എന്ന മാറ്റം മാത്രമാണ് വരുത്താൻ പറ്റുകയുള്ളൂ. വിവാഹം കഴിച്ച് മിക്ക പെൺകുട്ടികളും പല ആധികാരിക രേഖകളിലും ചെയ്യുന്ന വലിയൊരു തെറ്റാണ് ഇത്. വിവാഹ സർട്ടിഫിക്കറ്റ്, ആധാർ, പാസ്പോർട്ട് തുടങ്ങിയ എല്ലാ രേഖകളിലും ഭർത്താവിന്റെ പേര് വെച്ചുകൊടുക്കും.

എന്നാൽ സ്നേഹത്തിന്റെ പേരിൽ ഇങ്ങനെയുള്ള പേര് മാറ്റം ഭാവിയിൽ വലിയ ദോഷം ചെയ്യും. കാരണം പല ആവശ്യങ്ങൾക്കും പത്താം ക്ലാസിലെ സർട്ടിഫിക്കറ്റും പാസ്പോർട്ടും ആധാറും കൊടുക്കുമ്പോൾ പേരുകൾ തമ്മിൽ യാതൊരു ബന്ധവുമില്ലാതെ ആവുന്നു. അപ്പോൾ നിങ്ങളുടെ അപേക്ഷ തിരസ്കരിക്കപ്പെടുന്നു. ഇനി ഭർത്താവുമായി പിരിഞ്ഞു പോവുകയാണെങ്കിൽ ആ പേര് മാറ്റുവാൻ വീണ്ടും ഒരുപാട് നടപടികൾക്കായി ഓടേണ്ടി വരും.

ഭർത്താവിനോടുള്ള സ്നേഹാർത്ഥം പേരിനോടൊപ്പം ഭർത്താവിന്റെ പേര് ചേർക്കണം എങ്കിൽ അത് ആളുകളോട് പറയുന്നതിൽ മതിയാവും. ഏതെങ്കിലും ഓഫീസിൽ പേര് എഴുതി കൊടുക്കുമ്പോൾ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിൽ കൊടുത്തത് നൽകുന്നതാണ് ഉചിതം. അല്ലെങ്കിൽ ഒരുപാട് ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരും. സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നു കരുതി ഒരിക്കലും ഭർത്താവിന്റെ പേര് സ്വന്തം പേരിനോട് ചേർത്ത് ഇത്തരം രേഖകളിൽ കൊടുക്കരുത്.

ഭാവിയിൽ ഒരുപാട് ദോഷം ചെയ്യും എന്ന് തിരിച്ചറിയുക. ഇനി മുതൽ കൊടുക്കുമ്പോൾ ആലോചിച്ചു വേണം ചെയ്യാൻ. ഈ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വളരെ വലിയൊരു സന്ദേശം ആണ് ഈ കുറിപ്പിലൂടെ പങ്കു വെക്കുന്നത്. ഇനിയെങ്കിലും വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ പേര് സ്വന്തം പേരിൽ കൂട്ടി ചേർക്കുന്ന പെൺകുട്ടികൾ ഇത്തരം അബദ്ധങ്ങളിൽ ചെന്ന് ചാടരുത്.

Most Popular

To Top