ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി ടോവിനോ തോമസ്. നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞുവെന്നാണ് ടോവിനോ തോമസ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയയിൽ പറഞ്ഞത്. സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. ഇതുവരെ ചെയ്യാത്ത പുതുമയുള്ള കഥാപാത്രമാണ് അവതരിപ്പിച്ചെതെന്നും താരം പറഞ്ഞു.
And my journey with ‘Naradan’ comes to a memorable end. Got to play another never-before role, which was super…
Posted by Tovino Thomas on Wednesday, 10 March 2021
സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ആഷിക് അബുവും ടോവിനോ തോമസ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി ആറിന്റെതാണ് തിരക്കഥ. ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായികയാകുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ആഷിഖ് അബുവിനും ഉണ്ണി ആറിനുമൊപ്പമുള്ള ചിത്രവും ക്രൂവിനുള്ള ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് ടൊവിനോ പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
