കെപിസിസി ലളിതയുടെ വിയോഗവാർത്ത മലയാള സിനിമയ്ക്ക് നൽകുന്ന നഷ്ടം ചെറുതൊന്നുമല്ല.
ഇനി ഒരിക്കലും അതുപോലെ ഒരു താരത്തെ മലയാള സിനിമയ്ക്ക് ലഭിക്കില്ല. ഇപ്പോൾ കെപിഎസി ലളിത എന്ന അമ്മയുടെ അടുത്ത് നിന്നതിന്റെ ഹൃദയസ്പർശം ആയ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് തനൂജ ഭട്ടതിരി. കാർ അപകടത്തെ തുടർന്ന് മകനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ലളിതാമ്മ അനുഭവിച്ച മാനസിക സംഘർഷങ്ങൾ നേരിൽ അറിഞ്ഞതെന്നും മകൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നും അവനെ കണ്ടു സംസാരിച്ചതിന് ശേഷമാണ് ആ അമ്മ കുറച്ചെങ്കിലും ഓക്കേ ആയി കണ്ടതെന്നും ഒക്കെയാണു തനുജ പങ്കുവെച്ച് കുറിപ്പിൽ പറയുന്നത്. കുറുപ്പിൻറെ പൂർണ രൂപം.
” ലളിതമമ്മ 2015 ഇലാണ് സിദ്ധാർഥ് ഭരതൻ ഒരു കാർ ആക്സിഡൻറ് സംഭവിക്കുന്നത്. ഗുരുതരാവസ്ഥയിലാണ് അന്ന് മെഡിക്കൽ ട്രസ്റ്റിൽ സിദ്ധാർത്ഥനെ കൊണ്ടുവന്നത്. ജീവൻ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത വിധം വിവരമറിഞ്ഞ് പാഞ്ഞെത്തിയത്. ആ രാത്രി തന്നെയാണ് ചേച്ചി എത്തിയത്. മറ്റുള്ളവർ വിവരമറിഞ്ഞു തുടങ്ങിയിട്ടില്ല. യഥാർത്ഥത്തിൽ നഷ്ടപ്പെടുമോ എന്ന ഭയം ചേച്ചിയെ അലട്ടി. ആലില പോലെ വിറക്കുന്നുണ്ടായിരുന്നു..ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്ത വിധം ആയിരുന്നു ചേച്ചി. എങ്ങനെയെങ്കിലും അവൻറെ ജീവൻ രക്ഷിക്കണം ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട്, ബോധം ഇല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തുന്നത് ഉണ്ടായിരുന്നുള്ളൂ, എന്തോ ഒരു ധൈര്യത്തിന് ചേച്ചി കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു.
സിദ്ധാർത്ഥന് ഒന്നും സംഭവിക്കില്ല, ഒരു കുഴപ്പവുമില്ലാതെ ചേച്ചിക്ക് കൂടെ കൊണ്ടു പോകാൻ പറ്റും. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് ഗുരുതരാവസ്ഥ അറിയാമായിരുന്നു, ചേച്ചി എന്നെ പൂർണ്ണമായി വിശ്വസിച്ചു എന്ന് എനിക്ക് തോന്നിയില്ല. ബോധം വരാതെ അവൻ കിടന്നു പോകും അപ്പോൾ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട്, ബോധം ഇല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ആന്റോ സർ ചേച്ചിയുടെ അടുത്ത് വരികയും ചേച്ചി പൊട്ടിക്കരയാൻ തുടങ്ങി. അപ്പോൾ പറഞ്ഞു സിദ്ധാർത്ദ് രക്ഷപ്പെട്ടിരിക്കും ഇതെൻറെ വാക്കാണ്. ചേച്ചി കരച്ചിൽ നിർത്തിക്കേ എന്ന്, സത്യം..? ചേച്ചി ചോദിച്ചു, ദൈവത്തെപ്പോലെ സത്യം എന്ന് സാർ പറഞ്ഞു.. എനിക്ക് അവനെ കാണണം, ചേച്ചി പറഞ്ഞു കുറച്ചു കഴിയട്ടെ എന്ന് സർ,ആ സമയത്ത് തലക്കുള്ള ശസ്ത്രക്രിയ നടക്കുകയായിരുന്നു സിദ്ധാർത്ഥിന്..
രണ്ടുദിവസം കഴിഞ്ഞ് ഡോക്ടർ പേര് ചോദിച്ചപ്പോൾ സിദ്ധാർത്ഥ് എന്ന് പറഞ്ഞു എന്ന് പറഞ്ഞപ്പോഴാണ് ചേച്ചിക്ക് ശ്വാസം നേരെ വീണത്. അതുവരെ ഞാൻ ഉണ്ടായിരുന്നു കൂടെ അപ്പോഴേക്കും വിവരമറിഞ്ഞ് മകൾ ശ്രീക്കുട്ടി, പിറകെ പല മേഖലകളിൽ നിന്നുമുള്ള നിരവധി സുഹൃത്തുക്കൾ ഒക്കെ എത്തി. അമ്മമാരുടെ വിഷമം എന്താണെന്ന് മക്കൾ ആശുപത്രിയിൽ ആകുമ്പോഴാണ് അറിയുക, ആദ്യമായി കണ്ട് ഇറങ്ങിയപ്പോൾ തല ചേർത്ത് തോളിൽ മുറുക്കിപ്പിടിച്ച് ചേച്ചി ഒരു ദീർഘനിശ്വാസം ഉതിർത്തു.. കരച്ചിലും ആശ്വാസവും കുടി കലർന്ന വായുവിന് ഒരു കൊടുങ്കാറ്റിന്റെ ശക്തി ഉണ്ടായിരുന്നു. അത് എൻറെ ഹൃദയത്തിൽ തട്ടി നിന്നു..ഞാൻ അമ്മയും അവർ ഒരു മകളും ആയിരുന്നു അപ്പോൾ. വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു ചേച്ചി..
മരിക്കുന്നതുവരെ അഭിനയിക്കണമെന്ന് ആയിരുന്നു ചേച്ചിയുടെ ആഗ്രഹം.
