Film News

അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ല-ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചില്ല.

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു മമ്ത മോഹൻദാസ്.

പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ താരം തിളങ്ങുകയായിരുന്നു. മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ ഒക്കെ നായികയായി അഭിനയിക്കുവാന് താരത്തിന് സാധിച്ചു.

നിരവധി ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഒരു പിന്നണി ഗായിക എന്ന നിലയിലും താരം ശ്രദ്ധ നേടിയിരുന്നു. 2011 ഇൽ ആയിരുന്നു മമ്തയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം ഒരുപാട് കാലം നീണ്ടു നിന്നില്ല. തൊട്ടടുത്ത വർഷം തന്നെ വിവാഹമോചനത്തിൽ എത്തിയിരുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്ത മോഹൻദാസ്. ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മാസം ആയിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ അതിനുശേഷം ഒരു പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു താൻ. വിവാഹം കഴിഞ്ഞ കുറെ നാളുകൾക്ക് ശേഷമാണ് വിവരങ്ങളൊക്കെ നടി വീട്ടിൽ പോലും പറയുന്നത്.

മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നുമായിരുന്നില്ല എന്നും തങ്ങളുടെ ഇരുവരുടേയും സമ്മതപ്രകാരം വീട്ടുകാർ ആലോചിച്ചുറപ്പിച്ച ഒരു വിവാഹം മാത്രമായിരുന്നു ഇത് എന്നും ആയിരുന്നു താരം പറഞ്ഞത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്ന് പറയാൻ സാധിക്കില്ല.

മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ല. തങ്ങളാണ് എങ്കിൽ വിശ്വാസികളായിരുന്നു, ഇതു തന്നെ വലിയൊരു പ്രശ്നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായി കണ്ടു എന്നാൽ തിരിച്ചു ആ സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യൽ ഡ്രിങ്കിൽ താല്പര്യം ഉള്ള ഒരാളായിരുന്നു.

ആദ്യം അതൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പതുക്കെ താൻ അതുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു, എന്നാൽ ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചില്ല. അങ്ങനെ പല തരത്തിലുള്ള അഭിപ്രായഭിന്നതകൾ നില നിൽക്കുന്നതു കൊണ്ടാണ് താൻ വേർപിരിയാൻ തീരുമാനിക്കുന്നതെന്നും താരം പറയുന്നുണ്ട്.

അതോടൊപ്പം തന്നെ വലിയൊരു രോഗത്തെ പൊരുതി വിജയം നേടിയ താരം കൂടിയാണ് മമ്ത. അങ്ങനെയായിരിക്കും താരത്തെ കൂടുതലായും ആളുകൾ അറിഞ്ഞിട്ടുണ്ടാവുക. പലപ്പോഴും താരത്തിന്റെ രോഗവും താരം അതിനെ നേരിട്ട രീതിയുമൊക്കെ ആളുകൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവ സാന്നിധ്യം കൂടിയാണ് താരം എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ മ്യാവു ആയിരുന്നു. സൗബിൽ സഹീർ നായകനായെത്തിയ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് ലാൽ ജോസ് ആണ്. ലാൽ ജോസ് ചിത്രത്തിന്റെ നായികയായി ആദ്യമായി ആണ് താരം എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്. നിമിഷനേരം കൊണ്ട് ആണ് താരത്തിന്റെ വിശേഷങ്ങളെല്ലാം വൈറൽ ആയി മാറുന്നത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകരേറെയാണ്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലും സജീവ സാന്നിധ്യമായിരുന്നു താരം.

The Latest

To Top