ഹയർ റിസ്ക് ലോ റോസ്ക് വ്യത്യാസമില്ലാതെ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴു ദിവസത്തെ നിർബന്ധ ക്വാറന്റൈൻ ഏർപ്പെടുത്തി കേരളം. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തെ തുടർന്ന് അവരുടെ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദ്ദേശം സംസ്ഥാനത്ത് കണ്ടെത്തിയ കേസുകളിൽ മൂന്നിൽ രണ്ടും ഉള്ളവരിലാണ്.
ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ ക്വാറന്റൈൻ ആക്കിയപ്പോൾ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് പറഞ്ഞിരുന്നത്. പലരും ലംഘിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വേർതിരിവിൽ കാര്യമില്ല എന്ന തിരിച്ചറിവിലാണ് എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും നിർബന്ധിത ക്വറന്റൈൻ എന്ന നിലയിലേക്ക് മാറുന്നത്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴുദിവസം നിർബന്ധ ക്വറന്റൈൻ. എട്ടാംദിവസം പരിശോധന നെഗറ്റീവ് ആയാലും ഏഴുദിവസം സ്വയം നിരീക്ഷണം. പോസിറ്റീവ് ആയാൽ ജനിതക പരിശോധന കണ്ടെത്തിയാൽ ഐസലേഷൻ ഇതോടൊപ്പം രാജ്യങ്ങളിൽ നിന്നെത്തുന്ന എയർപോർട്ടിലെ റാൻഡം പരിശോധന-2 ശതമാനത്തിൽനിന്ന് 20% ആക്കി ഉയർത്തിയിട്ടുണ്ട്.
രണ്ടാംതരം ചികിത്സാകേന്ദ്രങ്ങൾ വീണ്ടും തുറക്കേണ്ടി വരുമെന്ന കണക്കാക്കിയാണ് ജില്ലകളുള്ള സർക്കാരിൻറെ ജാഗ്രതാ നിർദേശം. ടെസ്റ്റ് പോസിറ്റീവ് നിരക്ക് വീണ്ടും 10 എത്തിയാൽ തരംഗം എന്ന് കണക്കാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. പരമാവധി വീട്ടിൽ തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യപ്രവർത്തകർക്ക് ഹോംകെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലനം.
വീണ്ടുമൊരു ലോക്ക് ഡൗണിന്റെ സാഹചര്യത്തിലേക്ക് ആണോ നമ്മുടെ ലോകം പോകുന്നത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. കാരണം അത്രത്തോളം ബുദ്ധിമുട്ടുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആളുകളെല്ലാം ഈ ഒരു രീതിയിലേക്ക് വന്നിരിക്കുകയാണ്. ഒരു പക്ഷെ വീണ്ടും ഒരു ലോക്ക് ഡൗൺ കൂടി അഭിമുഖീകരിക്കേണ്ട അവസ്ഥയായിരിക്കും പലർക്കും ഉണ്ടാകുന്നതെന്ന്. ഇതിനോടകം തന്നെ വാർത്തകളും വന്നിട്ടുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോൾ തന്നെ ലോക്ക് ഡൗണുകൾ ആരംഭിച്ചിട്ടുണ്ട്.ഓമിക്രോൺ വല്ലാതെ വർദ്ധിക്കുന്ന ഒരു സാഹചര്യമാണ് കണ്ടു വരുന്നത്. അതുകൊണ്ട് തന്നെ കേരളവും ഉടൻതന്നെ ലോക് ഡൗണിന് വക്കിലേക്ക് പോകും എന്നാണ് അറിയാൻ സാധിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക രീതിയിലുള്ള സംരക്ഷണമാണ് ഇപ്പോൾ സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. ഒരുവിധത്തിലും കേസുകൾ വർധിക്കരുത് എന്ന് ഒരു മുൻകരുതൽ തന്നെയാണ് ഇപ്പോൾ ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നത്.ഹയർ റിസ്ക് ലോ റോസ്ക് വ്യത്യാസമില്ലാതെ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴു ദിവസത്തെ നിർബന്ധ ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തെ തുടർന്ന് അവരുടെ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദ്ദേശം.
