Film News

ചേട്ടന് ഇനി ഒരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ? ശ്രദ്ധ നേടി കമന്റ്!

മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയൻ ആണ് ഉണ്ണി മുകുന്ദൻ. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. അതിൽ സ്ത്രീ ആരാധകർ ആണ് കൂടുതലും. കട്ട താടിയും ചന്ദനക്കുറിയും അണിഞ്ഞു തനി നാട്ടിൻ പുറത്ത് കാരനായ പയ്യനാണ് മലയാളികൾക്ക് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്‌കയുമായി ഉണ്ണി അഭിനയിച്ച ബാഗമതി നിരവധി പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഒരു പോസ്റ്റും ആ പോസ്റ്റിനു ലഭിച്ച കമെന്റും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദൻ ശരീരഭാരം കൂട്ടിയിരുന്നു. അതിനു ശേഷം കഠിനമായ വർക്ക്ഔട്ട് കൊണ്ട് തന്റെ പഴയ രൂപത്തിലേക്കും താരം തിരിച്ച് വന്നിരുന്നു.

ഇപ്പോൾ ഇതിന്റെ ചിത്രങ്ങൾ ആണ് ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അതിൽ ഒരു കമെന്റ് ആണ് ശ്രദ്ധ നേടുന്നത്. ”അവസരങ്ങള്‍ക്ക് വേണ്ടി ഇത്രയും തരംതാഴുമെന്ന് കരുതിയില്ല! ഇത്രയും നാള്‍ ഒരിഷ്ടമൊക്കെ ഉണ്ടായിരുന്നു. പറ്റുമെങ്കില്‍ ചേട്ടന്‍ ഇത് ഡിലീറ്റ് ചെയ്യണം ചേട്ടനും ഒരു നാള്‍ മരിക്കേണ്ടതല്ലേ? പെണ്‍കുട്ടികള്‍ ഫോട്ടോയ്ക്ക് താഴെ ‘ചരക്ക്’ എന്നൊക്കെ കമന്റ് ചെയ്താല്‍ ചേട്ടന്റെ കുടുബത്തിന്റെ മാനം എന്താവും! പോട്ടെ, ചേട്ടന് ഒരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ അണ്‍ഫോളോ ചെയ്യുന്നു” എന്നായിരുന്നു കമെന്റ്. ഇതിനു ‘ശരിക്കും’ എന്ന് ആശ്ചര്യത്തോടെ ചോദിച്ചുകൊണ്ട് ഉണ്ണി മറുപടിയും കൊടുത്തിരുന്നു.

The Latest

To Top