മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് ആശാ ശരത്ത്. വളരെ പെട്ടന്നാണ് ആശാ ശരത്ത് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. തുടക്ക കാലത്ത് പോലും സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗം ആണ് ആശാ ശരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ആശാ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് എത്തുന്നുവെന്നത് വർത്തയായിരുന്നു. ഖെദ്ദ എന്ന ചിത്രത്തിൽ കൂടിയാണ് ഉത്തര അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ആശാ ശരത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യഥാർത്ഥ ജീവിതത്തിലേത് പോലെ തന്നെ ചിത്രത്തിലും അമ്മയും മകളുമായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.
ആദ്യചിത്രത്തിൽ തന്നെ അമ്മയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ഉത്തര ഇപ്പോൾ. മലയാള സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുമ്പോൾ തന്നെ തന്റെ മനസ്സിലുള്ള ഒരു ആഗ്രഹം തുറന്ന് പറയുകയാണ് ഉത്തര. ഉത്തരയുടെ വാക്കുകൾ ഇങ്ങന, എനിക്ക് ദുൽഖർ സൽമാനെ ഭയങ്കര ഇഷ്ട്ടം ആണ്. ദുൽഖർ സൽമാനൊപ്പം അഭിനയിക്കണം എന്നാണു എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നാണു ഉത്തര പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. അത് പോലെ തന്നെ ഫഹദ് ഫാസിലും കീർത്തി സുരേഷുമെല്ലാം എന്റെ ഇഷ്ടതാരങ്ങൾ തന്നെയാണ്.
ബോളിവുഡിൽ പ്രിയങ്ക ചോപ്ര ആണ് എന്റെ ഇഷ്ട്ട നായിക. ഒരുപാട് കഴിവുള്ള ഒരു സ്ത്രീയാണ് അവർ. ഒരു പക്ഷെ അവരുടെ കഴിവിനൊപ്പം മത്സരിക്കാൻ നിലവിൽ ആരും ഇല്ല എന്ന എന്ന് തന്നെ പറയാം. ഒരിക്കൽ എങ്കിലും പ്രിയങ്കയെ കാണണം എന്നും അവർക്കൊപ്പം സിനിമ അനുഭവങ്ങൾ ചർച്ചയെണ്ണണം എന്നൊക്കെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങൾ. എന്നെങ്കിലുമൊക്കെ അത് നടക്കുമെന്നാണ് എന്റെ വിശ്വാസവും. ഉത്തര പറഞ്ഞു.
