കഴിഞ്ഞ ദിവസം ആയിരുന്നു നടി ഉത്തര ഉണ്ണി വിവാഹിതയായത്. കഴിഞ്ഞ വര്ഷം ഏപ്രിൽ അഞ്ചിന് ആയിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു. കൃത്യം ഒരു വര്ഷം കഴിഞ്ഞു 2021 ഏപ്രിൽ അഞ്ചിന് ഇരുവരും വിവാഹിതരായി. ഇപ്പോൾ തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഉത്തര ഉണ്ണി. ഉത്തര ഉണ്ണി പറയുന്നത് ഇങ്ങനെ,
“എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നു പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ വർഷം ഇതേ തിയ്യതിയിൽ ആയിരുന്നു ഞങ്ങൾ വിവാഹിതരാവേണ്ടത്. ആ സമയത്ത് ആണ് കോവിഡ് വലിയ രീതിയിൽ പടർന്നു പിടിച്ചതും ഈ ലോകം തന്നെ എല്ലാ പ്രവർത്തികളും നിർത്തിവെച്ച് അടച്ചു പൂട്ടിയത്. ഞങ്ങൾക്ക് അപ്പോൾ ശരിക്കും വിഷമം തോന്നി. ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ളവ അടച്ച് പൂട്ടിയതോടെ സാധാരണ വിവാഹം നടക്കുന്നത് പോലെ വിവാഹം കഴിക്കാൻ ഞങ്ങൾക്ക് കഴിയാതെ വരുമെന്നോർത്ത് ഞങ്ങൾ വിധി പഴിച്ചുകൊണ്ടിരുന്നു.
ഇതൊക്കെ ഞങ്ങൾ ഒന്നിക്കേണ്ടവർ അല്ല എന്നതിന്റെ സൂചനകൾ തരുന്നതാണോ എന്ന് വരെ ആ സമയങ്ങളിൽ ഞങ്ങൾ ചിന്തിച്ചു പോയിരുന്നു. അന്ന് വിവാഹം നടത്താൻ തീരുമാനിച്ചിരുന്ന ദിവസത്തിന്റെ കൃത്യം ഒരു വർഷത്തിന് ശേഷം, അതേ ദിവസം ഞങ്ങൾ അന്ന് സങ്കടപ്പെട്ടതിന്റെ നൂറ് മടങ്ങ് അധികം സന്തോഷിച്ചു. ഇന്ന് ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തിപ്പെട്ടു. ഞങ്ങൾ തമ്മിലുള്ള സ്നേഹം ഇപ്പോൾ കൂടുതൽ ദൃഢമായി. എന്ത് സംഭവിച്ചാലും അതെല്ലാം തന്നെ നല്ലതിന് ആണ് എന്ന് ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസമായി” എന്നാണ് തന്റെ ഇസ്റ്റഗ്രാം വഴി ഉത്തര പങ്കുവെച്ചത്.
