Film News

രണ്ടാം വരവ് സീരിയലിൽ കൂടി ആകണം എന്ന് ആഗ്രഹിച്ചത് ആ കാരണം കൊണ്ട്!

vani viswanath about serial

ഒരു കാലത്ത് മലയാള സിനിമയിൽ ലേഡി ആക്ഷൻ ഹീറോ ആയി നിറഞ്ഞു നിന്ന താരമാണ് വാണി വിശ്വനാഥ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ, ബംഗാളി ചിത്രങ്ങളിലും വാണി നിറഞ്ഞു നിന്നിരുന്നു. ആക്ഷൻ രംഗങ്ങൾ അനായാസകരമായി ചെയ്യാൻ റാണിയോളം കഴിവുള്ള മറ്റൊരു നായിക അന്നും ഇന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് നിസംശയം തന്നെ പറയാം. ബാബു രാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം സീരിയലിൽ കൂടി വീണ്ടും രണ്ടാം തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തന്റെ രണ്ടാം തിരിച്ച് വരവ് സീരിയലിൽ കൂടി ആയതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് വാണി വിശ്വനാഥ്.

വളരെ പെട്ടന്ന് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ വീണ്ടും ഇടം നേടാനുള്ള വഴി സീരിയൽ ആയിരുന്നു. ദേവയാനിയും നന്ദിനിയും എല്ലാം അവരുടെ രണ്ടാം തിരിച്ച് വരവ് ശക്തമാക്കിയത് പരമ്പരകളിൽ കൂടിയായിരുന്നു. എന്നാൽ വാണി ചേച്ചി കരയാന്‍ പാടില്ല, സിനിമയിലേത് പോലെ പ്രതികരിക്കുന്ന വാണി ചേച്ചിയെയാണ് ഞങ്ങള്‍ക്കിഷ്ടം എന്നാണ് പൂരിഭാഗം പേരും പറഞ്ഞത് എന്നും വാണി പറഞ്ഞു. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്തു മടുത്ത കൊണ്ടാണ് സീരിയലിലേക്ക് തിരിഞ്ഞതെന്നും വാണി പറഞ്ഞു.

The Latest

To Top