കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് വാവ സുരേഷിനെ കുറിച്ചുള്ള വാർത്തകൾ ആണ്.
7 അടി നീളമുള്ള മൂർഖൻ പാ മ്പ് ക ടി ച്ചു അ തീ വ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന വാവ സുരേഷ് അടുത്തിടെ ആയിരുന്നു ആശുപത്രിയിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി ഡിസ്ചാർജ് ആയത്.
ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലടിക്കുമ്പോൾ വാവ സുരേഷ് മലയാളികൾ ഒന്നടങ്കം അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ആയുസിനും ആയി പ്രാർത്ഥിച്ചു.
എന്നാൽ അതിനിടയിലും വാവാ സുരേഷിന്റെ അശാസ്ത്രീയപരമായുള്ള പാമ്പ് പിടിത്ത രീതികളെ വിമർശിച്ചും ചിലർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ കുറിച്ചിയിൽ ജനുവരി 31ന് വാവ സുരേഷിനെ ർഖനെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വാവ സുരേഷിനെ കടിച്ച കഴിഞ്ഞ 11 ദിവസം ആയി കാണാനില്ലെന്ന വാർത്ത ആണ് പുറത്തു വരുന്നത്. പാമ്പിനെ കൈമാറിയതായി കുറിച്ചിയിൽ ഉണ്ടായിരുന്ന ആളുകൾ പറയുന്നുണ്ടെങ്കിലും വനം വകുപ്പിന് പാമ്പിനെ കിട്ടിയിട്ടില്ല എന്നാണ് പറയുന്നത്.
കോട്ടയത്തെ കുറിച്ചിയിൽ പാമ്പിനെ പിടിക്കുന്നതിനിടയിൽ ആയിരുന്നു വാവ സുരേഷിന് കടിയേറ്റത്. കരിങ്കൽ കൂട്ടത്തിനിടയിൽ കിടന്ന മൂർഖൻ പാമ്പിനെ അതിസാഹസികമായി പിടികൂടുകയായിരുന്നു. പാമ്പിനെ ചാക്കിൽ ആക്കുന്നതിനിടയിൽ ആയിരുന്നു വാവ സുരേഷിനെ മൂർഖൻ തുടയിൽ ആഞ്ഞു കടിച്ചത്. കടിയേറ്റ് പാമ്പ് കയ്യിൽ നിന്നും വഴുതി പോയെങ്കിലും അതിനെ വീണ്ടും പിടികൂടി ചാക്കിലാക്കി ആ നാടിനെ സുരക്ഷിതമാക്കുകയായിരുന്നു വാവ സുരേഷ്.
അപ്പോൾ തന്നെ ആ ചാക്ക് കാറിൽ എടുത്തു വെക്കുകയും ചെയ്തതായിരുന്നു. കടിയേറ്റ സുരേഷിനെ ഭാരത് ആശുപത്രിയിൽ എത്തിച്ച വാഹനത്തിനുള്ളിൽ ആയിരുന്നു പാമ്പുള്ള ചാക്കും സൂക്ഷിച്ചിരുന്നത്. പിന്നീട് വാവ സുരേഷിനെ ഭാരത് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴും ഈ ചാക്കുമായി സംഘം അവിടെ എത്തി. വാവ സുരേഷ് ചാക്കിലാക്കിയ പാമ്പിനെ മൂന്ന് ദിവസം മെഡിക്കൽ കോളേജ് വളപ്പിൽ ആണ് സൂക്ഷിച്ചത്.
പിന്നീട് ഒരു ഡ്രൈവർ എത്തി പാമ്പിനെ പോത്തൻകോട് വനം വകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാൽ പോത്തൻകാട് അങ്ങനെ ഒരു വനം വകുപ്പ് ഓഫീസ് ഇല്ലെന്ന നിലപാട് ആണ് വനം വകുപ്പുദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പാമ്പിനെ കൈമാറിയിട്ടില്ല എന്നും അവർ പറയുന്നു. ഇതോടെ പാമ്പിനെ കൊണ്ടുപോയത് എങ്ങോട്ടേക്കാണ് എന്ന ആശങ്ക വ്യാപകമായി പടരുകയാണ്. മൂ ർ ഖ ൻ വാവ സുരേഷിന്റെ വീട്ടിൽ തന്നെ ഉണ്ടാകും എന്ന നിലപാടിലാണ് വനം വകുപ്പ്.
പാമ്പിനെ പിടികൂടി സ്വന്തം വീട്ടിൽ സൂക്ഷിക്കുന്നത് വാവ സുരേഷിന്റെ ഒരു ശീലമാണ്. അതുകൊണ്ട് പാമ്പ് സുരേഷിന്റെ വീടിനുള്ളിലോ, പാമ്പുകളെ വളർത്തുന്ന സ്ഥലത്തോ എത്തിച്ചിട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആണ് വനം വകുപ്പ് പങ്കുവയ്ക്കുന്നത്. ഇതോടെ സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൂർഖൻ എവിടെയാണ് എന്ന് കണ്ടെത്തണം എന്നായി വനം വകുപ്പിലെ ആവശ്യം. മൂർഖൻ പാമ്പിനെ കടിയേറ്റതിൽ നിന്ന് രക്ഷപ്പെട്ടതോടെ വാവ സുരേഷിന്റെ താരമൂല്യം വർധിച്ചെന്നും അത് കൊണ്ട് വനംവകുപ്പും ഈ വിഷയത്തിൽ ഇടപെടില്ല എന്നാണ് സൂചന.
ഇതിനിടയിൽ വാവസുരേഷിന് വീട് വെച്ച് നൽകും എന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളും സജ്ജമാക്കുമെന്നും അടുത്ത ദിവസം എൻജിനിയർ എത്തി വാവസുരേഷിന്റെ കുടുംബത്തിന്റെ അഭിപ്രായം തിരക്കിയതിനു ശേഷം വീട് പണി ആരംഭിക്കുമെന്നും അറിയിച്ചു. തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ പോലും എടുത്തുവയ്ക്കാൻ ഇടം ഇല്ലാത്ത ഒരു വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. സുരേഷിന്റെ പ്രവർത്തനം തുടർന്നും നാടിന് ലഭിക്കുന്നതിനു വേണ്ടിയാണ് വീടിന്റെ കാര്യത്തിൽ ഇടപെടുന്നത് എന്നും മന്ത്രി പറഞ്ഞു.
സുരേഷ് ഇഷ്ടപ്രകാരം ആയിരിക്കും വീടു വെക്കുക. വാവ സുരേഷ് ആശുപത്രിയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ ഒരുപാട് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പണത്തിന് വേണ്ടിയാണ് അദ്ദേഹം പാമ്പ് പിടിക്കാൻ പോകുന്നത് എന്ന് എല്ലാം പ്രചരിച്ചിരുന്നു. അപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വീടിന്റെ ശോചനീയാവസ്ഥ പുറത്തു വരുന്നത്. ഇതോടെ സുരേഷിന് ബോധം തിരിച്ചു ലഭിച്ചപ്പോൾ വീട് നിർമിച്ചു നൽകാനുള്ള സന്നദ്ധത മന്ത്രി അറിയിക്കുകയായിരുന്നു.
അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്‌തു. ജീവിതത്തിനും മരണത്തിനുമിടയിൽ വാവാ സുരേഷ് കടന്നു പോകുമ്പോൾ പാമ്പിനേക്കാൾ വിഷമുള്ള മനുഷ്യരുടെ വാക്കുകളായിരുന്നു അദ്ദേഹത്തിന് പുറത്തു വന്നപ്പോൾ കൂടുതൽ വേദനിപ്പിച്ചത്. ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും വാവ സുരേഷിനെ ഭാര്യ തിരിഞ്ഞുനോക്കിയില്ലെന്ന് പലരും വിമർശിച്ചു. വളരെ മോശമായ രീതിയിലായിരുന്നു പലരും സുരേഷിന്റെ ഭാര്യയെ വിമർശിച്ചത്.
ഇതോടെ ഭാര്യക്കെതിരെയുള്ള വിമർശങ്ങൾക്ക് ശക്തമായി പ്രതികരിക്കുകയാണ് വാവാ സുരേഷ്. ഭാര്യയെക്കുറിച്ച് ആരും മോശമായി പറയരുത്, അവർ വളരെ നല്ല സ്ത്രീ ആണെന്ന് വാവ സുരേഷ് പങ്കുവെച്ചു. അവർ പിരിയാൻ ഉണ്ടായ കാരണം പാമ്പ് തന്നെയാണെന്നും വാവ സുരേഷ് തുറന്നു പറയുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തവും വീട്ടിൽ പാമ്പിനെ സൂക്ഷിക്കുന്നതും ഭാര്യക്ക് ഇഷ്ടമായിരുന്നില്ല. ഒടുവിൽ സഹിക്കാനാവാതെ ആയിരുന്നു മറ്റു മാർഗ്ഗമില്ലാതെ അവർ പിരിഞ്ഞു പോയത് എന്ന് വാവാ സുരേഷ് കൂട്ടിച്ചേർത്തു. സുരേഷും ഭാര്യയും നിയമപരമായി ഇനിയും പിരിഞ്ഞിട്ടില്ല. ഇവർക്ക് ഒരു മകളുണ്ട്.
