Film News

ശരീര വലുപ്പം കാരണം എന്നെ കാണുമ്പോൾ ആളുകൾ അങ്ങനെ വിളിക്കാറുണ്ട്!

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വീണ നായർ. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ഭർത്താവിനും കുട്ടിക്കുമൊപ്പം ദുബായിൽ ആണ് താരം. താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷെമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വളരെ ചെറുപ്പത്തിൽ മുതൽ താൻ ബോഡി ഷെമിങ് നേരിടുന്നുണ്ടെന്നും ആദ്യമൊക്കെ തനിക്ക് അതിൽ വിഷമം തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. വണ്ണം ഉണ്ടെകിൽ അയ്യോ ഭയങ്കര വണ്ണം ആണല്ലോ എന്നും ശരീരം മെലിഞ്ഞാൽ അയ്യോ ഷുഗർ ആണോ ഭയങ്കരമായി ക്ഷീണിച്ചല്ലോ എന്നും ആളുകൾ ചോദിക്കും. ഇത് ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല എന്നും താരം പറഞ്ഞു.

എന്റെ ശരീരവലുപ്പം കണ്ടു എന്നേക്കാൾ പ്രായമുള്ളവർ പോലും എന്നെ ചേച്ചിയെന്നു വിളിക്കും. ആദ്യമൊക്കെ അയ്യോ എനിക്ക് അത്ര പ്രായമൊന്നും ഇല്ലേ എന്ന് ഞാൻ അവരോട് പറയുമായിരുന്നു.. എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെ ആരെയും തിരുത്താറില്ല എന്നും താരം പറഞ്ഞു. ഇപ്പോൾ ഞാൻ ഡയറ്റും വർക്ക്ഔട്ടും ഒക്കെ നടത്താറുണ്ട്. കാരണം അമിത വണ്ണം എന്റെ പ്രഫഷൻ ബാധിക്കും എന്നോർത്ത്. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നതന്നും അല്ലാതെ എന്റെ ശരീത്തിന്റെ ആകൃതി എനിക്ക് വൃത്തികേടായി തോന്നിയിട്ടല്ല എന്നും വീണ പറഞ്ഞു.

The Latest

To Top