ഏഷ്യാനെറ്റ് നടത്തുന്ന ഔട്ട് ഡോർ ടർഫ് ഗെയിം ആയ ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ പങ്കെടുത്ത താരത്തിന് പരിപാടിക്കിടെ പരിക്ക് സംഭവിക്കുകയായിരുന്നു.
ദുബായ്- ൽ താമസമാക്കിയ താരം പരിപാടികൾക്ക് പങ്കെടുക്കുവാൻ നാട്ടിൽ എത്താറുണ്ട്. ഈ അടുത്താണ് ഏഷ്യാനെറ്റ് മിനി സ്‌ക്രീനിൽ ആദ്യമായി ഇതുപോലൊരു പരുപാടി സങ്കടിപ്പിക്കുന്നത്. ഇതിനു മുൻപും ഒരുപാട് പരിപാടികളിൽ നിറ സാന്നിധ്യം ആയിരുന്ന താരം അങ്ങനെയാണ് ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ എത്തുന്നത്.
ബിഗ് ബോസ്സിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വീണ്ടും മികച്ച ഒരു തുടക്കം ആയിരുന്നു വീണ നായർക്ക് ഏഷ്യാനെറ്റ് സൂപ്പർ ചലഞ്ചിൽ. എന്നാൽ വാശിയേറിയതും കായിക ബലം ഏറെ വേണ്ടതുമായ ഗെയിം ഷോയിൽ താരത്തിന് ഇപ്പോൾ സംഭവിച്ചത് കുറച്ചു ഗുരുതര പരിക്കാണെന്നു അറിയാൻ സാധിക്കുന്നത്.
മൽസരം നടക്കുന്നതിനിടെ ശക്തമായ വലി പിടികൾക്ക് ഇടയിൽ പിറകോട്ട് വലിച്ചപ്പോൾ താരം വീണു പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഇതോടെ താരത്തിന്റെ ആരാധകർ വലിയ ആശങ്കയിൽ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം എന്തെന്നാൽ ലൂർദ് ഹോസ്പിറ്റലിൽ താരം ചികിത്സയിൽ ആണെന്നതാണ്.
താരത്തിന്റെ മുട്ടിനു പറ്റിയ ഗുരുതര പരിക്കായതിനാൽ ഡോ ജോൺ ടി ജോൺ ന്റെ നേത്രതത്വത്തിൽ സർജ്ജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ വ്യജയകരമായ സർജറി കഴിഞ്ഞു താരം വിശ്രമത്തിൽ ആണ്.
