കൃഷി ചെയ്യുന്ന ഭക്ഷണം കഴിച്ച കാലം ഇപ്പോൾ നമ്മുടെ വിസ്മൃതിയിലാണ്ട് കഴിഞ്ഞു. ഒരുപാട് പഴയ കഥകൾ ആയി മാറിയിരിക്കുകയാണ്. കൃഷിയും അനുബന്ധ കാര്യങ്ങളും ഒക്കെ നമ്മുടെ മുത്തശ്ശിമാർ മണ്ണിൽ പണിയെടുത്തിട്ട് ഉള്ള കാലത്തോളം പഴക്കമുള്ള മുത്തശ്ശിക്കഥ ആയി മാറിയിരിക്കുന്നു. എന്നാൽ ഇപ്പോഴും ചില ആളുകളെങ്കിലും ഒരു ഉപജീവനമാർഗ്ഗം ആകാറുണ്ട്. അങ്ങനെയുള്ളവർ വിളവെടുപ്പിനുശേഷം ഉപയോഗശൂന്യമായി കിടക്കുന്ന വാഴത്തണ്ടുകൾ മണ്ണിനെ ഗുണകരമാകുന്ന എങ്ങനെയെന്ന് ശ്രദ്ധിക്കാറുണ്ടോ.?
അത് പരിചയപ്പെടുത്തി എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം ഇപ്പോൾ എത്തിയിരിക്കുകയാണ്. ട്രാക്ടർ യന്ത്രം ഉപയോഗിച്ച് വാഴത്തണ്ടുകൾ വളരെ ചെറിയ കഷണങ്ങൾ ആക്കി മാറ്റാൻ എളുപ്പത്തിൽ കഴിയും. ഇവ മണ്ണിൽ അലിഞ്ഞു ചേരാനും വളമാക്കി മാറ്റാനും കമ്പോസ്റ്റിങ് പാകപ്പെടുത്തണം കെ വി കെ കേന്ദ്രം പ്രദർശിപ്പിച്ച ഈ സാങ്കേതികവിദ്യ വഴി മണ്ണിൽ പെട്ടെന്ന് ലയിച്ചു ചേരുകയാണ്. അതുവഴി മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കുവാനും ഈ രീതി വഴി സാധിക്കാം.സാധാരണഗതിയിൽ വിളവെടുത്ത വാഴത്തണ്ടുകൾ അടുത്ത കൃഷിക്ക് തടസ്സമായി കീടങ്ങളുടെയും മറ്റും താവളം ആയും തോട്ടങ്ങളിൽ ദിവസങ്ങളോളം കിടക്കുകയാണ്.
അങ്ങനെ ആണ് നമ്മൾ കണ്ടുവരുന്നത്. എന്നാൽ വിളവെടുപ്പ് കഴിയുന്ന ഇവ പൊടിച്ചു മാറ്റുന്നതിലൂടെ വേഗം ലയിച്ചുചേർന്ന മണ്ണിലെ ജൈവാംശം മെച്ചപ്പെടുത്തുന്നതിനു പുറമേ സ്ഥലം ലഭിക്കാനും ആവശ്യമെങ്കിൽ വാഴത്തണ്ടുകൾ കമ്പോസ്റ്റിംഗ് നടത്തി വളമാക്കി മാറ്റുവാനും കഴിയുന്നതാണ്. ഒരേക്കർ തോട്ടത്തിൽ 30 വരെ വാഴത്തണ്ടുകൾ ഉണ്ടാകും. ഇവ മണിക്കൂറിൽ 40 ടൺ എന്ന തോതിൽ യന്ത്രം ഉപയോഗിച്ച് ചെറുകഷണങ്ങളാക്കി മാറ്റുവാനും ഇവ മണ്ണിൽ ലയിച്ചു ചേരുന്നതോടെ രാസവളങ്ങളുടെ ഉപയോഗം 16 ശതമാനം വരെ കുറയ്ക്കാൻ ആകും.
എന്നാണ് കെ വി കെ യിലെ വിദഗ്ധർ പറയുന്നത് വിളവെടുപ്പിന് ശേഷമുള്ള വാഴത്തട ഉപയോഗിച്ച് ശേഖരിച്ച് വയ്ക്കാവുന്ന തരത്തിലുള്ള കാലിത്തീറ്റ നിർമ്മിക്കുന്നത് ഫലപ്രദമായിരിക്കും എന്നതും ആണ്. മാലിന്യത്തിൽ നിന്നും സമ്പാദ്യം എന്ന കേന്ദ്ര സർക്കാരിൻറെ സ്വച്ഛ് ഭാരത് അഭിയാൻ ഇന്ത്യയുടെ ഭാഗമായാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്. തീർച്ചയായും വളരെ മികച്ച ഒരു രീതി തന്നെയാണ് ഇത്. വെറുതെ കീടങ്ങൾക്ക് ഉള്ള ഒരു താവളമായി ഇതിനെ മാറ്റുന്നതിലും എത്രയോ മികച്ചതാണ് ഇങ്ങനെയൊരു രീതി വരുന്നത്. അത് ആകുമ്പോൾ നമുക്ക് ആവശ്യമായ വളം ലഭിക്കും, അതോടൊപ്പം തന്നെ മണ്ണിൽനിന്നും നമുക്ക് ആവശ്യമില്ലാത്തവയും നീക്കം ചെയ്യുവാനും സാധിക്കും.
കീടങ്ങൾക്ക് താവളമായി ബാക്കി വരുന്ന വസ്തുക്കൾ നൽകുന്നതിനും മികച്ചത് ആണ്. അത് നമ്മുടെ കൃഷിക്ക് തന്നെ വളമായി മാറുന്നതാണ്. അതുകൊണ്ടു തന്നെ ഇത്തരം രീതി പിന്തുടരുന്നത് വളരെയധികം സഹായകരമായിരിക്കും. നിരവധി ആളുകൾക്ക് ആണ് ഈ ഒരു പദ്ധതി സഹായമാകുന്നത്.അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. ഏറെ സഹായകരമായ ഒരു അറിവ് തന്നെയാണ് ഇത്. കൂടുതൽ ആളുകളിലേക്ക് എത്താതെ പോകാൻ പാടില്ല.
