Film News

ആദ്യ പ്രതിഫലം 500 രൂപ, കിട്ടിയത് സിനിമയിൽ നിന്ന് അല്ല!

ബോളിവുഡിൽ വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് ആരാധക ശ്രദ്ധ നേടിയ താരമാണ് വിദ്യ ബാലൻ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ നിറഞ്ഞു നിൽക്കുന്ന താരം തെന്നിന്ത്യയിലെ തന്റെ സാനിദ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ താരം വലിയ രീതിയിൽ ബോഡി ഷൈമിങ്‌ നേരിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ താരം മറുപടി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ‘ഷേര്‍ണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിങ്ങിൽ തന്റെ ആദ്യ പ്രതിഫലം എത്ര ആയിരുന്നു എന്നും എവിടെ നിന്നാണ് തനിക്ക് പ്രതിഫലം ലഭിച്ചത് എന്നും തുറന്ന് പറയുകയാണ് വിദ്യ.

ഒരു ഫോട്ടോഷൂട്ടിന് പോയപ്പോൾ ആണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത്. എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ആ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ വന്നിരുന്നു. ഞങ്ങൾ നാല് പേരും അതിൽ അഭിനയിച്ചു. അഭിനയിച്ച് കഴിഞ്ഞപ്പോൾ ഞങ്ങള്‍ക്ക്  ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം. കൂടാതെ ഊഞ്ഞാലാടുന്നതും കൂട്ടത്തോടെ പുഞ്ചിരിക്കുന്നതും ഒക്കെയാണ് അവർ അന്ന് ഷൂട്ട് ചെയ്തത്. അത് ഞങ്ങൾക്ക് ഭയങ്കര കൗതുകം ആയിരുന്നു എന്നും ഇപ്പോഴും ആ ദിവസം തന്റെ ഓർമയിൽ ഉണ്ടെന്നും വിദ്യ പറഞ്ഞു.

ബോളിവുഡ് താരം ആണെങ്കിലും കേരളം ആണ് വിദ്യ ബാലന്റെ ജന്മസ്ഥലം. കേരളത്തിലെ പാലക്കാട്ട് ആണ് വിദ്യ ജനിച്ചത്. മൂന്നോളം മലയാള സിനിമയിലും വിദ്യ അഭിനയിച്ചു. പ്രിത്വിരാജ്ഉം പ്രഭുദേവയും ജെനിലിയയും ഒക്കെ പ്രധാന വേഷങ്ങളിൽ എത്തിയ ഉറുമി ആണ് വിദ്യ അവസാനമായി അഭിനയിച്ച മലയാള സിനിമ.

The Latest

To Top