ബോളിവുഡ് അടക്കി ഭരിക്കുന്ന നായികമാരിൽ ഒരാൾ ആണ് വിദ്യ ബാലൻ. ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് വിദ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഹിന്ദിയിലേക്ക് തിരിയുകയായിരുന്നു. അതിനു ശേഷം നിരവധി ചിത്രങ്ങൾ ആണ് താരം ബോളിവുഡിൽ ചെയ്തത്. മലയാളം, തമിഴ്, തെലുങ്, കന്നഡ, ബംഗാളി ഭാഷകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. പൃഥ്വിരാജ് ചിത്രം ഉറുമിയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അഭിനയിച്ചത്. ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ താൻ കടന്നു പോയ മോശം അവസ്ഥയെ കുറിച്ച് പറയുകയാണ് താരം.
എനിക്ക് എന്റെ ശരീര ഭാരത്തെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. എന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആയിരുന്നു അതിന്റെ കാരണം. കുറച്ച് നാളുകൾ കഴിഞ്ഞപ്പോഴേക്കും എന്റെ തടി അന്താരാഷ്‌ട്ര പ്രശ്നം പോലെയായി. പലരും ചർച്ചചെയ്യാൻ തുടങ്ങി. എന്റെ ശരീരം എന്നെ ചതിച്ചുവെന്ന് ഞാൻ കരുതി. ആ സമയങ്ങളിൽ എനിക്ക് എന്റെ ശരീരത്തോട് തന്നെ വെറുപ്പായിരുന്നു. എന്നാൽ പതുക്കെ ഞാൻ എന്റെ ശരീരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. ഞാൻ ഭക്ഷണം കഴിച്ചില്ലെങ്കിലും വണ്ണം വെയ്ക്കുമായിരുന്നു. അത് എന്റെ ഹോർമോണിന്റെ പ്രശ്നം ആയിരുന്നു. ദിവസങ്ങൾ കഴിയും തോറും ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി. അങ്ങനെ ആളുകളിൽ നിന്നും എനിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചു.
