പതിനാറാം വയസ്സിൽ ഏക്താ കപൂര്‍ നിര്‍മ്മിച്ച വളരെ പ്രേക്ഷക പ്രീതി നേടിയ ഹം പാഞ്ച് എന്ന ടി.വി പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയജീവിതത്തിലേക്ക് പ്രവേശിച്ച താരമാണ് വിദ്യ ബാലന്‍. അതിന് ശേഷം തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലെ പ്രകടന മികവുകൊണ്ട് ബോളിവുഡില്‍ ശക്തമായ സാന്നീധ്യമായി മാറുവാൻ താരത്തിന് കഴിഞ്ഞു.

Vidya balan.1
നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വലിയ രീതിയിലുള്ള അവഗണനകള്‍ക്കും വിവേചനത്തിനുമെതിരെ വിദ്യ വളരെ ശക്തമായി തന്നെ പ്രതികരിക്കാറുണ്ട്. ഇപ്പോള്‍ സ്ത്രീ എന്ന നിലയില്‍ തനിക്കേറ്റ പരിഹാസത്തെക്കുറിച്ച് വിദ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ ഒരുപാട് പേര്‍ ചേര്‍ന്ന് കളിയാക്കുകയായിരുന്നു എന്ന് വിദ്യ പറയുന്നു.

Vidya balan
ഒരുപാട് പേര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ കളിയാക്കി. എന്നാല്‍ തനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലെന്ന് വിദ്യ മറുപടി നല്‍കി. സ്ത്രീകള്‍ തീര്‍ച്ചയായും പാചകം പഠിച്ചിരിക്കണം എന്ന് പറഞ്ഞവരോട് സിദ്ധാര്‍ത്ഥിനും തനിക്കും എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചുവെന്നും വിദ്യ പറയുന്നു. എല്ലാവരും ലിംഗവിവേചനം അനുഭവിച്ചുണ്ടാവുമെന്നും, എന്നാല്‍ സ്ത്രീകള്‍ക്ക് എതിരെയുള്ളതിന് മൂര്‍ച്ചയേറുന്നുവെന്നും വിദ്യ കൂട്ടിച്ചേര്‍ക്കുന്നു.
