യാതൊരു ബന്ധമില്ലാത്ത കുറിപ്പുകളും, അടിക്കുറിപ്പൊന്നും ഇല്ലാത്ത ചിത്രങ്ങളും പങ്കു വെച്ച് കൊണ്ട് വിവാദങ്ങൾ തീർക്കുന്ന നടൻ ആണ് വിനായകൻ. അടുത്തിടെ മരയ്ക്കാർ വിഷയത്തിൽ ചിത്രത്തിന്റെ പേര് പരാമർശിക്കാതെ വിനായകൻ പങ്കുവെച്ച കുറിപ്പ് ഏറെ വിമർശനത്തിന് കാരണമായിരുന്നു. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “മരയ്ക്കാർ അറബിക്കടലിലെ സിംഹം” എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വിനായകൻ പങ്കുവെച്ച കുറിപ്പ് ആയിരുന്നു വലിയ. ഇതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ തെറി കുറിപ്പുകൾ പങ്കു വെച്ചുള്ള അടുത്ത പ്രശ്നം. സംഭവം ആ കുറിപ്പുകൾ എല്ലാം വിനായകൻ നീക്കം ചെയ്യുകയായിരുന്നു. അപ്പോഴേക്കും ആ കുറിപ്പുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യാതൊരു തലക്കെട്ടുകളും വിശദീകരണവും കൂടാതെ വിചിത്രമായ ചിത്രങ്ങൾ ഇതിനു മുമ്പും വിനായകൻ പങ്കുവെച്ചിട്ടുണ്ട്. യാതൊരു വിശദീകരണമില്ലാതെ കങ്കണ റണൗട്ടിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് വാളിൽ താരം പങ്കുവെച്ചിരുന്നു. കങ്കണയുടെ മുംബൈ ഓഫീസ് മുൻസിപ്പൽ കോർപ്പറേഷൻ ഇടിച്ചു നിരത്തിയിരുന്ന സമയത്തായിരുന്നു വിനായകൻ താരത്തിന്റെ ചിത്രം പങ്കുവെച്ചത്.താരത്തിനോടുള്ള പ്രതിഷേധം ആണോ പിന്തുണ ആണോ എന്ന് പോലും വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ഉച്ചയൂണിന് ആയി പച്ചക്കറി മുറിക്കുന്ന ഒരു സ്ത്രീയുടെ യൂട്യൂബ് വീഡിയോ കാണുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. നിലത്ത് ഇരുന്നുകൊണ്ട് കാലും മറ്റു ചില ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന സ്ത്രീയുടെ ചിത്രം യാതൊരു കുറിപ്പുകളോ വിവരണമോ ഇല്ലാതെയാണ് താരം പങ്കുവെച്ചത്. ഇതോടെ വീണ്ടും വിമർശനങ്ങൾ നേടിയിരുന്നു താരം. പിങ്കി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. ഇതോടെ വ്യാപകമായ പ്രതിഷേധവും വിമർശനങ്ങളും ആണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ വി വാ ദ ങ്ങ ളോ ട് ഒന്നും താരം പ്രതികരിക്കാറില്ല. 1995 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത് മോഹൻലാൽ നായകൻ ആയ “മാന്ത്രികം ” എന്ന സിനിമയിലൂടെ ആണ് വിനായകൻ സിനിമയിലേക്ക് എത്തുന്നത് .പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനായകൻ ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും എല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് അഭിനയസാധ്യത നിറഞ്ഞ കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തുന്നത്. തന്റേതായ അഭിനയശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ വിനായകന് സാധിച്ചിട്ടുണ്ട്. രാജീവ് രവിയുടെ “കമ്മട്ടിപ്പാടം ” എന്ന സിനിമയിലൂടെ ആണ് 2016 ൽ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് വിനായകന് ലഭിച്ചത്.
ഈ ചിത്രം വിനായകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് വിനായകൻ. “പാർട്ടി ” എന്ന സിനിമയിലൂടെ ആണ് വിനായകൻ സംവിധാനത്തിലേക്ക് കടക്കുന്നത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആയിരുന്നു ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. സിനിമയിൽ നടൻ ആയി ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയതിനു ശേഷം വിനായകൻ ആദ്യമായി സ്വന്തം സിനിമ സംവിധാനം ചെയ്യുന്നു എന്നായിരുന്നു ആഷിഖ് അബു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
അടുത്ത വർഷം പ്രേക്ഷകർക്ക് മുന്നിൽ വിനായകന്റെ “പാർട്ടി ” എന്ന സിനിമയെത്തും എന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല വിനായകൻ എങ്കിലും താരം വല്ലപ്പോഴും പങ്കു വെക്കുന്ന കുറിപ്പുകൾ പലപ്പോഴും വിവാദങ്ങൾ ആകാറുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ കേസിനെ കുറിച്ചുള്ള വാർത്തകൾ ചൂട് പിടിക്കുമ്പോൾ ദിലീപും കാവ്യയും ഭാവനയും ഒത്തുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് വിനായകൻ.
ദിലീപ് കാവ്യ വിവാഹത്തെ കുറിച്ചുള്ള ഭാവനയുടെ പ്രതികരണത്തിന്റെ വാർത്തയുടെ ചിത്രം ആണ് വിനായകൻ പങ്കു വെച്ചത്. ദിലീപിന്റെ കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തു വിട്ടതിന് പിന്നാലെയാണ് വിനായകന്റെ ഈ കുറിപ്പ്. ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ നാളെ 9 മണിക്ക് ഹാജരാകണം എന്നായിരുന്നു കോടതി ഉത്തരവ്. നാളെ മുതൽ മൂന്നു ദിവസം പ്രതികൾ ഹാജരാകണമെന്നാണ് കോടതി പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിനായകൻ ഫേസ്‌ബുക്കിൽ ഈ കുറിപ്പ് പങ്കു വെച്ചത്. ഇതോടെ നിരവധി കമന്റുകൾ ആണ് ചിത്രത്തിന് കീഴിൽ ലഭിക്കുന്നത്.
