Film News

ഈ പതിനേഴ് വർഷങ്ങൾ കൊണ്ട് നമുക് ചുറ്റുമുള്ള പലതും മാറിപ്പോയി!

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. സംവിധായകൻ, ഗായകൻ, നിർമ്മാതാവ്, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പലപ്പോഴും കഴിവ് തെളിയിച്ച താരം ഓരോ ദിവസം കഴിയും തോറും പ്രേഷകരുടെ പ്രിയങ്കരനായി മാറി വരുകയാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ തന്റെ ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചും പങ്കുവെച്ച കുറിപ്പാണു ആരാധക ശ്രദ്ധ നേടുന്നത്.

‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ഉറക്കാന്‍ കിടത്തിയിട്ട് ഞാനും ദിവ്യയും കിടക്കയുടെ മൂലയിലിരുന്ന് ഇരുട്ടില്‍ ഏറ്റവും കുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുകയായിരുന്നു. ഈയിടെയായി ഞങ്ങള്‍ക്കുമാത്രമായി കിട്ടുന്ന സമയം അപ്പോള്‍ മാത്രമാണ്. 17 വര്‍ഷങ്ങൾ കൊണ്ട് ഒന്നും മാറിയിട്ടില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത് ഒരുപാട് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ മറുപടി. രണ്ടുപേര്‍ക്കും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ്. മാറ്റമില്ലാത്തത് പരസ്പരമുള്ള സ്‌നേഹത്തിന് മാത്രമാണെന്നുമായിരുന്നു ദിവ്യയുടെ മറുപടി.

17 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മാര്‍ച്ച് 31 നാണ് താന്‍ ദിവ്യയെ പ്രപ്പോസ് ചെയ്തത്. അന്ന് അവള്‍ യെസ് പറഞ്ഞു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പതിനേഴ് വര്‍ഷങ്ങള്‍ പറന്നു പോയെന്നും ആണ് വിനീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു പ്രതികരണവുമായി എത്തിയിരിക്കുന്നത്.

The Latest

To Top