ഗായകനായി എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നടനായും സംവിധായകനായും ഒക്കെ മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. നടനും, രചയിതാവും നിർമ്മാതാവും,സംവിധായകനും ആയ അച്ഛന്റെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് ഒരു അരങ്ങേറ്റം നടത്തുന്നത്. വിനീത് ഗായകനായ ആദ്യം പരിചയപ്പെട്ടത് എങ്കിലും പിന്നീട് നടനായും സംവിധായകനായും ഒക്കെ മാറുകയായിരുന്നു വിനീത്.സിനിമയുടെ സമസ്ത ഭാവങ്ങളിലും തൻറെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് വിനീത് ശ്രീനിവാസൻ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. സിനിമ എഴുതുമ്പോൾ അച്ഛൻ നിർദ്ദേശങ്ങൾ തകരാറുണ്ടോ എന്ന ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വാക്കുകൾ ഇങ്ങനെയാണ്…
എഴുതി കഴിഞ്ഞാലും ഞാൻ വായിച്ചു കൊടുക്കാറുണ്ട്, ആദ്യം പറയുന്നത് ഒട്ടും ശരിയായില്ല എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാൻ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ എട്ടോ കോപ്പി ആകുമ്പോഴാണ് പദം വന്ന് തുടങ്ങിയതെന്നും അച്ഛൻ പറയുന്നത്. പണ്ടു മുതൽ തന്നെ നമ്മൾ താൽപര്യമെടുത്ത് ചോദിച്ചാൽ അച്ഛൻ അത് വിശദീകരിച്ചു തരും എന്നാണ് വിനീത് പറയുന്നത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിൻറെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ സുഹൃത്തിനെ കാണാൻ പോകുന്നതാണ്. ഫുൾ ഡയലോഗ് അച്ഛൻ പറഞ്ഞു തന്നിരുന്നു. പേപ്പർ മറ്റൊന്നും അച്ഛൻറെ കയ്യിൽ ഇല്ല. മുഴുവൻ പറഞ്ഞു തീരുമ്പോൾ അച്ഛൻറെ കണ്ണു നിറഞ്ഞു.
ഞാൻ കരയുകയും ചെയ്തു. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആണെന്നും വിനീത് അഭിമുഖത്തിൽ കൂട്ടിച്ചേർത്തിരുന്നു. ഇപ്പോൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിൻറെ മകൻ ആയ പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. മികച്ച രീതിയിലുള്ള ഒരു ചിത്രമായിരിക്കും അത് എന്നാണ് ആരാധകർ പറയുന്നത്. അച്ഛനെ പോലെ തന്നെ താനൊരു മികച്ച നടനാണെന്ന് കാണിച്ചു തരുന്ന വിനീതിന്റെ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം. മികച്ച പ്രകടനം ചിത്രത്തിൽ വിനീത് ശ്രീനിവാസൻ കാഴ്ച വച്ചിരുന്നത്. വിനീതിനെ പോലെ ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രകടനം തന്നെയായിരുന്നു അത്.
എങ്ങനെയാണ് ഇത്ര മനോഹരമായി വിനീത് ചിത്രത്തിൽ അഭിനയിച്ചത് എന്ന് ആരാധകർ ഇപ്പോഴും ചോദിക്കുന്നുണ്ട് . എന്നാൽ ആ കഥാപാത്രം ആദ്യം വിനീതിന് ആയിരുന്നില്ല ലഭിക്കേണ്ടിയിരുന്നത് എന്ന് പല അഭിമുഖങ്ങളിലും വിനീത് തന്നെ തുറന്നു പറഞ്ഞിരുന്നു. ആ കഥാപാത്രം ശരിക്കും ലഭിക്കേണ്ടിയിരുന്നത് സണ്ണിവെയിൻ ആയിരുന്നു. സണ്ണിവെയിൻ ഡേറ്റ് ഇല്ലാത്തത് മൂലം ആണ് ആ കഥാപാത്രം വിനീതിന്റെ കൈകളിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ ആ കഥാപാത്രത്തിൽ വിനീത് ശ്രീനിവാസൻ അല്ലാതെ മറ്റാരെയും മലയാളികൾക്ക് ഒന്നു ചിന്തിക്കാൻപോലും പറ്റില്ല എന്ന് പറയുന്നതായിരിക്കും സത്യം.അത്രത്തോളം മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ വിനീത് കാഴ്ചവച്ചത്.താരം ചിത്രത്തിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് തന്നെ തോന്നുന്നു.
