ഗായകനും നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി സിനിമയുടെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായ താരമാണ് വിനീത് ശ്രീനിവാസൻ. ഇൻസ്റ്റയിൽ സജീവമായ വിനീത് ഇടയ്ക്കിടയ്ക്ക് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഭാര്യ ദിവ്യയുടെ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വിനീത്.

ഭാര്യയോടൊപ്പമുള്ളൊരു യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ‘അവള്‍ മിക്കവാറും വായിക്കുന്നത് ഏതേലും സെയിൽ 30%ഓഫർ ബോർഡായിരിക്കും നോക്കുന്നത്, സിഗ്നൽ ചുവപ്പായിരുന്നു, അതുകൊണ്ട് ഞാനിത് ക്യാമറയിലാക്കി’ എന്നും ദിവ്യയുടെ ചിത്രത്തോടൊപ്പം വിനീത് ഇൻസ്റ്റയിൽ കുറിച്ചു .
View this post on Instagram
