General News

ചേട്ടന് പിറക്കുന്ന കുഞ്ഞിനെ എടുക്കാൻ വിസ്മയ കാത്തിരുന്ന് – സഹോദരൻ പങ്കു വെച്ച വിസ്മയയുടെ ഏറ്റവും പുതിയ ചിത്രം നൊമ്പരമാകുന്നു

മനുഷ്യമനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ഒരു വാർത്തയായിരുന്നു ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ വേർപാട്. ഭർതൃവീട്ടുകാരുടെ കൊടും ക്രൂ ര തയ്ക്ക് ഇരയായി ജീവൻ കൊടുക്കേണ്ടി വന്ന വിസ്മയ എന്ന സഹോദരിയെ മലയാളികൾ ആരും മറക്കില്ല. വലിയ കോളിളക്കം സൃഷ്‌ടിച്ച കേ സ് ആയിരുന്നു വിസ്മയയുടേത്. വർഷങ്ങൾക്ക് മുമ്പ് സ്ത്രീധനം നിരോധിച്ചിട്ടും അതിന്റെ പേരിൽ ജീവനൊടുക്കേണ്ടി വന്നു വിസ്മയയ്ക്ക്.

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ആണ് ജീവൻ വെടിയാൻ യുവതിയെ പ്രേരിപ്പിച്ചത്. നൂറു പവനും ഒന്നേകാൽ ഏക്കർ ഭൂമിയും പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനമായി നല്കിയിട്ടു പോലും പണത്തിനോടുള്ള ആർത്തി കാരണം അയാൾ വിസ്മയയെ ഉപ ദ്രവി ക്കു മാ യി രു ന്നു. സ്വന്തം സഹോദരന്റെയും പിതാവിന്റെയും മുമ്പിൽ വെച്ച് പോലും മ ദ്യ പി ച്ച് വിസ്മയയെ കിരൺകുമാർ അടിച്ചിട്ടുണ്ട്.

കിരൺ കുമാറുമായുള്ള വിവാഹ വേർപെടുത്താൻ പൂർണ പിന്തുണയുമായി സ്വന്തം വീട്ടുകാരും സഹോദരനും എല്ലാം വിസ്മയക്കൊപ്പം ഉണ്ടായിട്ടു പോലും മാ ന സി ക സ മ്മ ർ ദ്ദം താങ്ങാനാവാതെ വിസ്മയ ജീവനൊടുക്കുകയായിരുന്നു. ഒരു മകളെ പോലെ തന്റെ അനിയത്തി സ്നേഹിച്ചിരുന്ന വിജിത്തിന്റെ വിഷമം എല്ലാം മലയാളികൾ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് വിസ്മയയുടെ ഒരു പുതിയ ചിത്രമാണ്.

2021 ജൂൺ 21ന് വിസ്മയ ഈ ലോകത്തോട് വിട പറയുമ്പോൾ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോക്ടർ രേവതി ആറുമാസം ഗ ർ ഭി ണി യാ യിരുന്നു. സഹോദരന്റെ കുഞ്ഞിന്റെ വരവ് വിസ്മയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അനിയത്തിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയാണ് സഹോദരനായ വിജിത്ത്. കുഞ്ഞ് പിറന്നപ്പോൾ സഹോദരിക്കൊപ്പം കുഞ്ഞു നിൽക്കുന്ന ചിത്രം വരയ്ക്കാൻ കോഴിക്കോട് സ്വദേശിയായ അജില ജനീഷിനെ സമീപിക്കുകയായിരുന്നു.

ഒരുപാട് വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചു തീർത്തതെന്ന് ചിത്രകാരി അജില ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വിസ്മയ കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം കണ്ടു ഹൃദയം തകർന്ന അമ്മയും അച്ഛനും കരയുന്ന വീഡിയോ കാണുമ്പോൾ അത് കണ്ടു നിൽക്കുന്നവർക്കും പിടിച്ചുനിൽക്കാൻ കഴിയില്ല. ഹൃദയഭേദകമായ ആ വീഡിയോ കണ്ണുനീരിന്റെ നനവോടെ അല്ലാതെ മലയാളികൾക്ക് കാണാൻ സാധിക്കില്ല.

വിസ്മയയുടെ കേ സി ലെ വിചാരണ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൊല്ലം കോ ട തി യിൽ നടക്കുന്ന വിചാരണയിൽ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ വിശദീകരിച്ചിട്ടുണ്ട്. ഉത്ര വ ധ ക്കേ സിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന മോഹൻ രാജ് തന്നെയാണ് വിസ്മയയുടെ കേ സിലും പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. കേ സി ൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയുമായ കിരൺ കുമാർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

പ്രേരണ അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിസ്മയ ജീവനൊടുക്കിയത് തന്നെയാണെന്നും കൊ ല പാ തകം അല്ലെന്നും കൊല്ലം റൂറൽ എസ് പി കെ ബി രവി ഇതിനു മുമ്പ് പറഞ്ഞിരുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കേസിൽ 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളും ആണുള്ളത്. കേസിലെ ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡിവൈഎസ്പി രാജ്കുമാർ അവകാശപ്പെട്ടു.

The Latest

To Top