ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കൊച്ചു മിടുക്കിയാണ് വൃദ്ധി വിശാൽ. മനോഹരമായ നൃത്തവും മുഖത്തെ കുട്ടിത്തവും കൊണ്ട് തന്നെ ആരാധകരെ പിടിച്ചുപറ്റിയ കൊച്ചു സുന്ദരി. സീരിയലിൽ ബാലതാരമായ വൃദ്ധി സഹതാരത്തിന്റെ വിവാഹവേദിയിൽ വെച്ച് ചെയ്ത നൃത്തം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അല്ലു അർജുൻ അഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ആയിരുന്നു ഈ കൊച്ചു സുന്ദരി മനോഹരമായി ചുവട് വെച്ച് എത്തിയത്. ഇപ്പോഴിതാ അതേ ഗാനത്തിന് വീണ്ടും ചുവട് വെച്ച് എത്തിയിരിക്കുകയാണ് വൃദ്ധി. അല്ലു അർജുന്റെ പിറന്നാൾ ആയ ഇന്ന് താരത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു സ്പെഷ്യൽ പിറന്നാൾ ആശംസക്കുമായാണ് വൃദ്ധി എത്തിയത്. 38-ാം ജന്മദിനം ആണ് ഇന്ന് അല്ലു അർജുൻ ആഘോഷിക്കുന്നത്.
അല്ലു അർജുന്റെ ഏറെ ശ്രദ്ധേയമായ ‘കുട്ടി ബൊമ്മാ…കുട്ടി ബൊമ്മ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചുകൊണ്ട് “ഹാപ്പി ബർത്ത്ഡേ അല്ലു അർജുൻ അങ്കിൾ… ഞാൻ അങ്കിളിന്റെ ഒരു കട്ടഫാനാ….” എന്ന് പറഞ്ഞു കൊണ്ട് അല്ലുവിനെ കുറെ ചിത്രങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ ആണ് വൃദ്ധി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ജനപ്രീയ പരമ്പരയിലെ കുസൃതി കുട്ടിയായി അഭിനയിച്ച് വരുകയാണ് വൃദ്ധി ഇപ്പോൾ. മുന്പും വൃത്തി ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴാണ് താരത്തിന് നിരവധി ആരാധകരെ ലഭിച്ചത്.
