പ്രശസ്ത സീരിയൽ താരത്തിന്റെ വിവാഹ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം തകർത്ത് ഡാൻസ് ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
അല്ലു അർജുന്റെ “രാമുലോ റാവുടോ”, ദളപതി വിജയുടെ “വാത്തി കമിങ്” എന്നീ തകർപ്പൻ ഗാനങ്ങൾക്ക് അസാമാന്യ മെയ്‌വഴക്കത്തോടെ ചുവടു വെച്ച കുട്ടി താരത്തിന്റെ വീഡിയോകൾ ആയിരുന്നു പലരുടെയും വാട്സാപ്പ്, ഫേസ്ബുക്ക് സ്റ്റാറ്റസുകളും, ഇൻസ്റ്റാഗ്രാം സ്റ്റോറികളുമായി നിറഞ്ഞു നിന്നിരുന്നത്.
വരനും വധുവിനും മുന്നിൽ അസാധ്യ മെയ് വഴക്കത്തോടെ ഒരുപക്ഷേ മുതിർന്നവരേക്കാൾ സുന്ദരമായി നൃത്തം അവതരിപ്പിച്ച് കണ്ടുനിന്നവരുടെ ശ്രദ്ധയാകർഷിച്ച ഒരു മിടുക്കി കുട്ടി. ആ കൊച്ചുസെലിബ്രിറ്റിയുടെ ഡാൻസ് ആയിരുന്നു പിന്നീട് കുറച്ചു നാളുകൾക്ക് സമൂഹ മാധ്യമങ്ങളിലും, വാട്സാപ്പ് ഫേസ്‌ബുക്ക് സ്റ്റാറ്റസുകളിലും നിറഞ്ഞത്. ലക്ഷക്കണക്കിന് ആളുകളാണ് കുട്ടി താരത്തിന്റെ വീഡിയോ കണ്ട് ഇഷ്ടപെട്ടത്. വൃദ്ധി വിശാൽ എന്ന കൊച്ചു കലാകാരിയാണ് ഒരു നൃത്തത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്.
സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുള്ള ഈ കൊച്ചു മിടുക്കി സിനിമയിലും സീരിയലുകളിലും സജീവമായിട്ടുള്ള ഒരു ബാലതാരമാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വൃദ്ധി വിശാൽ. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിൽ അഭിനയിക്കുന്ന വൃദ്ധി, ചില പരസ്യചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിൽ അഭിനയിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിൽ വൃദ്ധി അവതരിപ്പിച്ച നൃത്തമാണ് ശ്രദ്ധേയമായത്.
പരമ്പരയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് പങ്കെടുത്തിരുന്നു. ഇതേ പരമ്പരയിലാണ് ഈ കുട്ടി താരവും അഭിനയിക്കുന്നത്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള അനുമോൾ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ വൃദ്ധി വിശാൽ അവതരിപ്പിക്കുന്നത്. അഖിലിന്റെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഡാൻസ് പ്രോഗ്രാം ആയിരുന്നു വൃദ്ധിക്ക് ഇത്രയേറെ പ്രശസ്തി നേടി കൊടുത്തത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ ഈ വീഡിയോ പുറത്തുവിട്ടത്.
യുകെജി വിദ്യാർഥിനിയായ വൃദ്ധി ടിവിയിൽ കണ്ടു സ്വന്തമായി പഠിച്ചതാണ് നൃത്തം എന്ന് മാതാപിതാക്കൾ പറയുന്നു. പിന്നീട് സിനിമയിലെ രംഗങ്ങൾ അഭിനയിച്ചും നൃത്തചുവടുകളുമായി സോഷ്യൽമീഡിയയെ അമ്പരപ്പിച്ചിരുന്നു വൃദ്ധി. നിരവധി അവസരങ്ങളാണ് ഈ കുട്ടി താരത്തിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ നടി ശാലിനി അവിസ്മരണീയമാക്കിയ “സുന്ദരകില്ലാഡി”യിലെ ഒരു രംഗം അതിമനോഹരമായി യാതൊരു തെറ്റും കൂടാതെ അഭിനയിച്ചുകൊണ്ട് ഉള്ള വീഡിയോ ആണ് വൃദ്ധി പുറത്തുവിട്ടത്.
വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത “സാറാസ്” എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴു എന്നു തുടങ്ങുന്ന ഗാനവും ആ സിനിമയിലെ രസകരമായ മോളുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിക്ടോക് വീഡിയോകളിലൂടെ ആരാധകരുടെ മനം കവർന്ന താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രിയും മികച്ച നർത്തകർ ആണ്. എളമക്കര ശ്രീ ശങ്കര സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് വൃദ്ധി വിശാൽ.
