യുവതീ-യുവാക്കൾ ഒരേ പോലെ ഇഷ്ടപ്പെടുന്ന ടിക് ടോകിലൂടെയും, അതെ പോലെ വെബ് സീരീസുകളിലൂടെയുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കാര്‍ത്തിക്ക് ശങ്കര്‍. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു നിമിഷങ്ങൾ കൊണ്ടാണ് കാര്‍ത്തിക്കിന്റെ ഓരോ വീഡിയോകളും തരംഗമായി മാറുന്നത്. ഇപ്പോഴിതാ താരം പങ്ക് വെച്ച വളരെ മനോഹരമായ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. അതെ പോലെ തന്നെ ഈ ചിത്രത്തിന് താഴെ വളരെ ഏറെ രസകരമായ കമന്‍റ്റുകളാണ് വന്നിരിക്കുന്നത്.
View this post on Instagram
വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ജോര്‍ജ്ജ്കുട്ടിച്ചേട്ടാ ഞങ്ങള്‍ പോകുന്നു’ എന്ന രസകരമായ അടികുറിപ്പോടെ ദൃശ്യം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട എസ്തര്‍ അനിലിന്റെ കൂടെയുള്ള വളരെ മനോഹരമായ ചിത്രമായിരുന്നു കാര്‍ത്തിക് പങ്കുവച്ചത്. ‘നീ വരുണ്‍ പ്രഭാകര്‍ എന്നു കേട്ടിട്ടുണ്ടോ, വല്യ ഐജിയുടെ മകനൊക്കെയായിരുന്നു. പുള്ളിയുടെ മൂത്ത മകളെ കാണാന്‍ രാത്രി വീട്ടില്‍ വന്നതായിരുന്നു. ആറു വര്‍ഷമാ അവന്റെ ബോഡിയും തപ്പി കേരള പോലീസ് പരക്കെ പാഞ്ഞത്. ഇപ്പോഴിതാ അവളുടെ അനിയത്തിയെയും കൊണ്ട് നീ പോകുവാ, കണ്ടറിയണം കോശീ നിനക്കിനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
മറ്റൊരു വിരുതന്റെ വളരെ മനോഹരമായ കമന്റ് ഇങ്ങനെയായിരുന്നു ‘എന്നാ നീ തീര്‍ന്നെടാ തീര്‍ന്ന്..അസ്ഥി പോലും ബാക്കി കിട്ടത്തില്ല’ എന്നായിരുന്നു. അതെ പോലെ ‘പോലീസ് സ്റ്റേഷന്‍ ഒന്നൂടെ മാറ്റി പണിയേണ്ടി വരുമല്ലോ കര്‍ത്താവേ..’, ‘കുഴികള്‍ എടുക്കാനോ അസ്ഥികള്‍ ശേഖരിക്കാനോ കണ്ണുകളടച്ച് കാത്തിരിക്കാനോ ഇനി എനിക്ക് അതിനുള്ള ആരോഗ്യമോ സാമ്പത്തികമോ ഇല്ലാ.. പ്ലീസ്.. എന്ന് ജോര്‍ജുകുട്ടി’ എന്നിങ്ങനെ രസകരമായ കമന്റുകള്‍ പോസ്റ്റില്‍ കാണാം.
