കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ആറാട്ട് ചിത്രം റിലീസ് ആയപ്പോൾ എല്ലാവരും ശ്രദ്ധിച്ച ഒരു മുഖമുണ്ട്.
ചിത്രത്തിൻറെ അഭിപ്രായത്തെ പറ്റി ചോദിച്ചപ്പോൾ മോഹൻലാലിനെ പറ്റി വാതോരാതെ സംസാരിച്ച ഒരു ചെറുപ്പക്കാരൻ. ലാലേട്ടൻ ആറാടുകയാണ് എന്ന് വളരെ വ്യത്യസ്തമായ രീതിയിൽ പറഞ്ഞ ഒരു ചെറുപ്പക്കാരൻ. സന്തോഷ് മാത്യു വർക്കി, എല്ലാവർക്കും ഇപ്പോൾ അയാളെ പരിചയമാണ്.
മോഹൻലാലിന്റെ പടം ഓടുന്ന തിയേറ്ററിൽ എന്നും പോകുമെന്നും, മോഹൻലാൽ സിനിമകൾ എത്ര ദിവസം കളിക്കുന്നുണ്ട് എന്ന് നോക്കാനാണ് ദിവസേന തീയേറ്ററിൽ പോകാറുള്ളത് എന്നൊക്കെ ആണ് സന്തോഷ് പറയുന്നത്.
മോഹൻലാലിൻറെ ഒരു പ്രിയപെട്ട ആരാധകനാണ് താരമിപ്പോൾ. മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്ന ഒരു നടി നിത്യ മേനോന് ആണേന്ന് തുറന്നു പറയുകയാണ് സന്തോഷ്.
നിത്യാ മേനോനെ എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നു, ഒരുകാലത്ത് ജീവിതത്തിൽ കൂടുതൽ സ്നേഹിച്ചത് നിത്യയെ ആയിരുന്നു. ഒരുപക്ഷേ നിത്യയെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ട് അല്ലെങ്കിൽ ഒരു ഫോൺ കോൺടാക്ട് ആയിട്ട് കാണണം എന്ന് പോലും ഞാൻ നേരിട്ട് പറഞ്ഞു, നിത്യയുടെ മാതാപിതാക്കളോട് ഈ കാര്യം സംസാരിച്ചിരുന്നു, അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി.
നിത്യയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്, കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞു, തന്റെ ബുക്കുകളെ കുറിച്ചും സംസാരിച്ചു. 15 മിനിറ്റോളം സംസാരിച്ചിരുന്നുവെന്നും വെറുതെ സമയം കളയണ്ട എന്നാണ് നിത്യ നൽകിയ മറുപടി എന്നും,വേദന നിറഞ്ഞ മുഖത്തോടെ സന്തോഷ് പറയുന്നു. മോഹൻലാലിന്റെ ഒരു വലിയ ആരാധകനായിരുന്നു താരം എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.
മോഹൻലാൽ ചിത്രങ്ങൾ ഉള്ള ആരാധന മൂത്താണ് പലപ്പോഴും താരം പുസ്തകം എഴുതാൻ പോലും തീരുമാനിച്ചത് എന്നായിരുന്നു അറിയാൻ സാധിച്ചത്..ചില പ്രായത്തിൽ എല്ലാവർക്കും ഒരു സെലിബ്രേറ്റി ക്രഷ് ഉണ്ടാകും.
അത് സ്വാഭാവികമാണ്. ഒരുകാലത്ത് കുഞ്ചാക്കോ ബോബനെ ആരാധകരുടെ എണ്ണം വളരെ വലുതായിരുന്നു. അതുപോലെ പലർക്കും ഉണ്ടായിരിക്കും ഒരു സെലിബ്രേറ്റിംഗ് ക്രഷ്. എന്നാൽ ഈ ചെറുപ്പക്കാരൻ പറയുന്നത് വളരെ ഗാഢമായ ഒരു ഇഷ്ടമായിരുന്നു നിത്യാമേനോനോട് ഉള്ളത് എന്ന് ആയിരുന്നു. അദ്ദേഹം ഒരാളെ സ്നേഹിക്കുക ആണെങ്കില് എത്ര തീവ്രം ആയിരിക്കുമെന്ന് ലാലേട്ടനോട് ഉള്ള സ്നേഹത്തിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചത് ആണ്.. അതുകൊണ്ടു തന്നെ ഇഷ്ടം വളരെ ചെറിയൊരു ഇഷ്ടം ഒന്നുമല്ല എന്ന് മനസിലാക്കാൻ സാധിച്ചിരുന്നു.
വളരെ ചെറിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പിടിച്ചുലച്ച ചെറുപ്പക്കാരനാണ് ഇദ്ദേഹം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ എല്ലാവരും ഒരേ പോലെ തിരഞ്ഞത് ഈ വ്യക്തി ആയിരുന്നു. അത്രത്തോളം പ്രാധാന്യം ആയിരുന്നു സോഷ്യൽ മീഡിയ ഇദ്ദേഹത്തിന് നൽകിയിരുന്നത്.
