Film News

സിനിമയിൽ നിന്നും കുറച്ചു നാൾ വിട്ട് നിന്നപ്പോൾ ചിലരൊക്കെ അങ്ങനെ വിചാരിച്ചു, നടി ഗൗതമി

Gautami.actress

മലയാള സിനിമാ രംഗത്ത് അയലത്തെ അദ്ദേഹം, ധ്രുവം, ഹിസ് ഹൈനസ് അബ്ദുള്ള, സുകൃതം, ആയിരം നാവുള്ള അനന്തന്‍ തുടങ്ങി ആസ്വാദക ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ തിളങ്ങിയ താരസുന്ദരിയാണ് ഗൗതമി. ഒരു സമയത്ത്  സിനിമാ ലോകത്ത് നിന്നും   ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാണ്. താന്‍ കുറച്ചു കാലത്തേക്ക് സിനിമയില്‍ നിന്നും വിട്ടു നിന്നതാണെങ്കിലും ഇനി അഭിനയിക്കില്ലെന്ന ധാരണയാണ് പരന്നതെന്ന് ഗൗതമി പറഞ്ഞു.

Gautami2

Gautami2

‘അഭിനയത്തില്‍ നിന്നു ഞാന്‍ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമ ലോകമാകെ ധാരണ പരന്നു ഞാന്‍ ഇനി അഭിനയിക്കില്ലെന്ന്. അതു ശരിയല്ല’ എന്നാണ് താരം പറയുന്നത്. മലയാള സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ചും, അവസരം വന്നാല്‍ വീണ്ടും അഭിനയിക്കുമെന്ന് ഗൗതമി വ്യക്തമാക്കി.

Gautami3

Gautami3

‘വളരെ മികച്ച കഥാപാത്രങ്ങളാണ്  മലയാളത്തില്‍ തനിക്ക് ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലത് പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ട്ടപ്പെട്ടാണ് തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്നും പല സംവിധായകരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് താന്‍ വരില്ലെന്ന് വിചാരിച്ച്‌ ചോദിക്കാതിരിന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ, തിരക്കഥകള്‍ കാണട്ടെ, താന്‍ വീണ്ടും വരും’. ഗൗതമി പറഞ്ഞു.

Most Popular

To Top