Film News

അവർ അങ്ങനെ പറയുമ്പോൾ എല്ലാം അനുസരിക്കും, അനുഭവം പങ്ക് വെച്ച് മീനാക്ഷി

Meenu

മലയാള സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരമാണ് മീനാക്ഷി.താരത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ അടുത്ത സമയത്ത് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്ക് വെക്കുകയാണ്. താരരാജാവ് മോഹൻലാൽ സുപ്രധാന വേഷത്തിലെത്തിയ ഒപ്പം എന്ന സിനിമയിൽ  അഭിനയിച്ച അനുഭവ സമ്പത്തിനെ ക്കുറിച്ചും മീനാക്ഷി പങ്കുവയ്ക്കുന്നു.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ…..

‘ഞാന്‍ ആദ്യം അഭിനയിച്ചത് വണ്‍ ബൈ ടു എന്ന സിനിമയിലാണ്. അതിന് ശേഷം ‘ആന മയില്‍ ഒട്ടകം’, ‘ഒരു നോട്ട് പറഞ്ഞ കഥ’, എന്നീ സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ‘അമര്‍ അക്ബര്‍ ആന്റണി’യിലൂടെയാണ് ആസ്വാദകർ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്തായാലും പ്രായം കൂടുന്നതിനനുസരിച്ച്‌ അഭിനയത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതൊന്നും ഇപ്പോള്‍ എനിക്ക് ഓര്‍മ്മ കൂടിയില്ല. കരയാന്‍ പറയുമ്പോൾ കരയും, ചിരിക്കാന്‍ പറയുമ്ബോള്‍ ചിരിക്കും, ഓരോ സിനിമ കഴിയുമ്ബോഴും ഭാഗ്യം കൊണ്ട് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. ക്യാമറയും കുറേ ആള്‍ക്കാരുമാണ് എന്റെ ലോകം.

 

View this post on Instagram

 

A post shared by Anunaya Anoop (@meenakshiofficial_)

ഞാന്‍ വളര്‍ന്നത് ഇതിനിടയില്‍ കിടന്നാണല്ലോ, അതുകൊണ്ടാകാം അഭിനയത്തോടെ ഇത്രയും ഇഷ്ടം തോന്നുന്നത്. അഭിനയത്തില്‍ മറക്കാനാവാത്ത നിമിഷം ലാലങ്കിളിനൊപ്പം അഭിനയിച്ചതാണ്. ഇപ്പോഴും അന്നത്തെ ലൊക്കേഷന്‍ തമാശകളൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളം ആയിരുന്നു അതിന്റെ ഷൂട്ട്.ടേക്ക് ആക്ഷന്‍ ഒന്നും ടെന്‍ഷനാക്കാതെ അദ്ദേഹം നോക്കുമായിരുന്നു. അത്രയും കമ്പനിയായിരുന്നു. അന്ന് ലാലങ്കിള്‍ എന്നോടൊപ്പം കളിക്കാനും കൂടുമായിരുന്നു. ലാലങ്കിള്‍-പ്രിയന്‍ അങ്കിള്‍ കോമ്ബിനേഷനില്‍ അഭിനയിക്കാന്‍ പറ്റി എന്നതാണ് വലിയ സന്തോഷം. ലാല്‍ അങ്കിള്‍ ഓരോ സീനും എങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു തരുമായിരുന്നു.നല്ല ജോളിയായിരുന്നു. ഇടയ്ക്കൊക്കെ അത് മിസ് ചെയ്യാറുണ്ട്’.

The Latest

To Top