പരസ്പര വിശ്വാസവും സ്നേഹവും ആണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. മുന്നോട്ടുള്ള ജീവിതം സമാധാനവും സ്നേഹവും നിറഞ്ഞത് ആകുവാൻ ഈ രണ്ടു കാര്യങ്ങൾ അനിവാര്യമാണ്.
ഇതിനൊന്നും യാതൊരു പ്രസക്തിയും ഇല്ലാത്ത വാർത്തകൾ ആണ് ഓരോ ദിവസം നമ്മൾ കേൾക്കുന്നത്. പങ്കാളിയെ വഞ്ചിച്ച് മറ്റൊരാൾക്കൊപ്പം കടന്നു കളയുന്ന പങ്കാളികളെ കുറിച്ചും വിവാഹ തട്ടിപ്പുവീരന്മാരുടെ വാർത്തകളും എല്ലാം ഓരോ ദിവസവും നമ്മൾ കേൾക്കാറുണ്ട്.
ആദ്യ രാത്രിയിൽ ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ ഒരു യുവാവിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ വർഷമായിരുന്നു കമറുദ്ധീൻ വണ്ടൂർ കുറ്റിയിൽ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച കമറുദ്ദീനെ അടുത്ത ദിവസം പിന്നീട് ആരും കണ്ടില്ല. അവിടെ നിന്നും മുങ്ങുകയായിരുന്നു കമറുദ്ദീൻ.
ഭാര്യയുമൊത്ത് വെറും ഒരു ദിവസം താമസിച്ച് മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരിൽ പോലീസ് അ. റ സ്റ്റ് ചെയ്തു.ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദ്ധീൻ ആണ് അറസ്റ്റിലായത്.
പരാതിപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച അടുത്ത ദിവസം നാടുവിട്ട കമറുദീനെ വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയുടെ കുടുംബം തിരഞ്ഞു എങ്കിലും കണ്ടെത്താനായില്ല. വിവാഹ സമയത്ത് കമറുദ്ദീൻ നൽകിയ വിലാസവും ശരിയല്ലെന്ന് ഇതോടെ വ്യക്തമായി. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊണ്ടോട്ടിയിൽ നിന്നും കമറുദ്ദീനെ കണ്ടെത്തിയത്.
അവിടെ മറ്റൊരു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിയുകയായിരുന്നു യുവാവ്. ലൈം ഗി ക പീ ഡ നം അടക്കമുള്ള നിരവധി പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി യുവാവിന് എതിരെ പോലീസിൽ നൽകിയിട്ടുള്ളത്.
പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റി മാ ൻ ഡ് ചെയ്തു. വളരെ പരിശുദ്ധമായി കാണുന്ന വിവാഹ ബന്ധത്തിന് കളങ്കം ഏൽപ്പിക്കുന്ന വാർത്തകൾ ആണ് ഓരോ ദിവസം പുറത്തു വരുന്നത്.
പണത്തിന് വേണ്ടി ഭാര്യമാരെ പീ ഡി പ്പി ക്കു ക യും ഭർത്താവിന്റെ വീട്ടിലെ ഗാർ ഹി ക പീ ഡ നം കാരണം എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ വാർത്തകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. കമറുദ്ദീനിനെ പോലെയുള്ള വിവാഹ തട്ടിപ്പ് വീരന്മാർ തകർക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളും സന്തോഷവുമാണ്. ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ഒരു പെൺകുട്ടി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അതെല്ലാം തല്ലി തകർക്കുകയാണ് ഇത്തരം വിവാഹ തട്ടിപ്പ് വീരൻമാർ.
